X
    Categories: indiaNews

വരുന്ന തെരഞ്ഞെടുപ്പില്‍ ആരാണ് നയിക്കുന്നതെന്ന് പറയാതെ കോണ്‍ഗ്രസ്; ലക്ഷ്യം ബി.ജെ.പിയെ പുറത്തെറിയാനായിരിക്കും

പാര്‍ട്ടിയുടെയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെയോ പേര് പറയാതെയായിരിക്കും പ്രചാരണം. തെരഞ്ഞെടുപ്പിന് ശേഷം ഉരുത്തിരിയുന്ന സംഭവവികാസങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും അധികാരത്തെക്കുറിച്ചുള്ള ആലോചനകള്‍. കഴിഞ്ഞദിവസം സമാപിച്ച പാര്‍ട്ടി പ്ലിനറി സമ്മേളനത്തിലെ പ്രമേയത്തിലാണിത്.
നിതീഷ് കുമാര്‍, മമത ബാനര്‍ജി, ചന്ദ്രശേഖരറാവു, കെ ജ് രിവാള്‍ തുടങ്ങിയവരെ ഉയര്‍ത്തിക്കാട്ടാനാണ് അതാത് പാര്‍ട്ടികള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശ്രമിച്ചത്. ഇത് തിരിച്ചടിയായി. കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത് ഇത്തവണയും എങ്ങനെയും ബി.ജെ.പിയുടെ അക്രമോല്‍സുക രാഷ്ട്രീയത്തെ അധികാരത്തില്‍നിന്ന് പുറത്തെറിയാനായിരിക്കും. അതുകൊണ്ടുതന്നെ നേതാവിന്റെ പേര് പറയില്ല. നിതീഷ്‌കുമാര്‍ കോണ്‍ഗ്രസിനോട് നേതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. കെജ് രിവാളിനെ പരമാവധി കുടുക്കാനാണ് ബി.ജെ.പിയുടെ ശ്രമം. വരുതിയിലാക്കാന്.# നിരവധി പ്രതിപക്ഷനേതാക്കളെ അവര്‍ വലയിലാക്കുന്നുണ്ട്. ആരൊക്കെയാണ് വീഴുക എന്നറിവായിട്ടില്ല.
കഴിഞ്ഞതവണ പ്രതിപക്ഷത്തെ ഭിന്നത കാരണം ബി.ജെ.പിയുടെ സംഖ്യ 282ല്‍നിന്ന് 300 ആയി ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നുണ്ടെങ്കിലും പക്ഷേ പ്രതിപക്ഷത്തെ പലരും ഇപ്പോഴും മനസ്സുറപ്പിച്ചിട്ടില്ല. മഹാരാഷ്ട്രയിലെ ശിവസേനയെ രണ്ടാക്കിയ ബി.ജെ.പി ഷിന്‍ഡെ പക്ഷത്തിന് ചിഹ്നം നല്‍കി . പവാറിന്റെ നിലപാടും വ്യക്തമല്ല. ഡല്‍ഹി ഉപമുഖ്യമന്ത്രിയും പ്രതിപക്ഷത്തെ തന്ത്രജ്ഞരിലൊരാളുമായ മനീഷ് സിസോദിയയെ ജയിലിലാക്കി. സിസോദിയ ബി.ജെ.പിയിലേക്ക് പോയത് ബി.ജെ.പിയിലേക്ക് ക്ഷണിച്ചിട്ട് പോകാത്തതിനാലാണെന്നാണ ്‌കെജ് രിവാള്‍ പറയുന്നത്. ഭാരത് ജോഡോ യാത്രയുടെ വിജയത്തിന്റെ ആവേശം ഇപ്പോഴുംകോണ്‍ഗ്രസ് അണികളിലുണ്ട്. അത് വോട്ടാക്കി മാറ്റുകയാണ് അവരുടെ മുന്നിലെ വെല്ലുവിളി. തെക്കേ ഇന്ത്യയില്‍ യു.പി.എക്ക് വലിയ മുന്നേറ്റം ഇത്തവണയും ഉണ്ടാകുമെങ്കിലും യു.പി, ബിഹാര്‍ എന്നിവയാണ് അധികാരമാര്‍ക്കാണെന്ന് നിര്‍ണയിക്കുക. ഇവിടെയാണ് രാജ്യത്തെ മൂന്നിലൊന്ന ്‌സീറ്റുകളും.

Chandrika Web: