യു.പി.എസ്.സി മെഡിക്കല്‍ ഓഫീസര്‍,മെഡിക്കല്‍ ഫാക്കല്‍റ്റി തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അസിസ്റ്റന്റ് പ്രൊഫസര്‍ (അനസ്‌തേഷ്യ)-നാല്, അസിസ്റ്റന്റ് പ്രൊഫസര്‍ (കാര്‍ഡിയോളജി)-ഒന്ന്, അസിസ്റ്റന്റ് പ്രൊഫസര്‍(സി.ടി.വി.എസ്)-രണ്ട്,അസിസ്റ്റന്റ് പ്രൊഫസര്‍(ഗാസ്‌ട്രോ സര്‍ജറി)-ഒന്ന്,അസിസ്റ്റന്റ് പ്രൊഫസര്‍ (നെഫ്രോളജി)-ഒന്ന്, അസിസ്റ്റന്റ് പ്രൊഫസര്‍ (ന്യൂറോളജി)-ഒന്ന്,അസിസ്റ്റന്റ് പ്രൊഫസര്‍ (സൈക്യാട്രി)-ഒന്ന്, അസിസ്റ്റന്റ് പ്രൊഫസര്‍ (പള്‍മണറി മെഡിസിന്‍)-ഒന്ന്, അസിസ്റ്റന്റ് പ്രൊഫസര്‍ (സര്‍ജിക്കല്‍ ഓങ്കോളജി)-ഒന്ന്. സയന്റിസ്റ്റ് ബി(ജൂണിയര്‍ ജിയോഫിസിസ്റ്റ്)-മൂന്ന്, മെഡിക്കല്‍ ഓഫീസര്‍(ജനറല്‍ ഡ്യൂട്ടി)-327 തുടങ്ങി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷാഫീസ് -25 രൂപ.എസ്.സി, എസ്.ടി. വികലാംഗര്‍,വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. അപേക്ഷിക്കേണ്ട വിധം: www.upsconline.nic.inലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയ്യതി ജനുവരി 31. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.