തിരുവനന്തപുരം: കൈരളി ചാനലിലെ ജീവിതം സാക്ഷി എന്ന പരിപാടിയില്‍ ദമ്പതികളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ നടി ഉര്‍വ്വശിയോട് വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ ആക്ടിങ്ങ് ചെയര്‍മാന്‍ പി മോഹന്‍ദാസ് സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍ നിന്നാണ് നടിയോടും ചാനല്‍ എംഡി ജോണ്‍ ബ്രിട്ടാസിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്.

കവടിയാര്‍ പ്രൊട്ടക്ഷന്‍ ഫോറം പ്രസിഡന്റ് ഷെഫിനാണ് ഉര്‍വശിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പരിപാടിക്കിടെ ഉര്‍വ്വശി ദമ്പതിമാരോട് മോശമായി പെരുമാറുകയും പൊട്ടിത്തെറിക്കുകയും ചെയ്തുവെന്നാണ് പരാതി.

പുരുഷന്‍മാരോട് പരിപാടിയില്‍ സംസ്‌ക്കാരമില്ലാതെ പെരുമാറുന്നു. പ്രശ്‌നങ്ങളുമായി എത്തുന്ന ദമ്പതിമാരോട് രോഷം പ്രകടിപ്പിക്കാന്‍ അവകതാരികയെന്ന നിലിയില്‍ നടിക്ക് അവകാശമില്ല. കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ജഡ്ജി അടങ്ങുന്ന പാനല്‍ മെമ്പര്‍മാരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇവരുടെ മുന്നില്‍വെച്ചുള്ള ഉര്‍വ്വശിയുടെ ഇത്തരം പെരുമാറ്റങ്ങള്‍ കോടതിയലക്ഷ്യമാണെന്നും പരാതിയില്‍ പറയുന്നു.