X
    Categories: indiaNews

പരാതി നൽകാനെത്തിയ ദളിത് യുവതിയെ പൊലീസ് ഉദ്യോ​ഗസ്ഥൻ ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി ബലാത്സം​ഗം ചെയ്തു

ഉത്തർപ്രദേശിലെ പ്രയാ​ഗ്‍രാജിൽ പരാതി നൽകാനെത്തിയ ദളിത് യുവതിയെ പൊലീസ് ഉദ്യോ​ഗസ്ഥൻ ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി ബലാത്സം​ഗം ചെയ്തു.തന്നെ ശല്യപ്പെടുത്തുന്ന യുവാക്കൾക്ക് എതിരായി പരാതി നൽകാൻ എത്തിയതായിരുന്നു യുവതി. ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയാണ് യുവതിയെ പൊലീസ് ഉദ്യോ​ഗസ്ഥൻ ബലാത്സം​ഗത്തിനിരയാക്കിയത്. സംഭവത്തിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്‌തു . അതേസമയം പ്രതിയായ പൊലീസ് ഉദ്യോ​ഗസ്ഥൻ ഒളിവിലാണ്.

webdesk15: