വടകര: സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീലമാക്കിയ സംഭവത്തില്‍ വടകരയിലെ സ്റ്റുഡിയോ ഉടമകളെ പോലീസ് പിടികൂടി. വടകര സദയം സ്റ്റുഡിയോ ഉടമകളായ വൈക്കിലശ്ശേരി മലോല്‍ മുക്ക് ചെറുകോട് മീത്തല്‍ വീട്ടില്‍ ദിനേശന്‍ (44), സഹോദരന്‍ സതീശന്‍(41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൊട്ടില്‍ പാലം കുണ്ടുതോടുള്ള ഇവരുടെ ചെറിയചന്റ വീട്ടില്‍ ഒളിവില്‍ കഴിയവേയാണ് ഇവരെ പിടികൂടിയത്. അതേസമയം മുഖ്യ പ്രതിയായ സ്റ്റുഡിയോവിലെ ജീവനക്കാരന്‍ കൈവേലി സ്വദേശി വിബീഷിനെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.