X

ഫ്രാങ്കോയുടെ അറസ്റ്റ്: സാഹചര്യം നിരീക്ഷിക്കുകയാണെന്ന് മാര്‍പ്പാപ്പയുടെ ഓഫീസ്

വത്തിക്കാന്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിനു ശേഷമുള്ള സാഹചര്യം നിരീക്ഷിക്കുകയാണെന്ന് മാര്‍പാപ്പയുടെ ഓഫീസ്. ഇന്ത്യയില്‍ നിന്നുള്ള മൂന്ന് കര്‍ദിനാള്‍മാര്‍ റോമില്‍ സഭാനേതൃത്വത്തെ കണ്ട് സ്ഥിതി ചര്‍ച്ച ചെയ്തു. റോമില്‍ കര്‍ദിനാള്‍മാരുടെ യോഗത്തിനിടെയാണ് കേരളത്തിലെ സംഭവ വികാസങ്ങള്‍ ചര്‍ച്ചയായത്.
കര്‍ദിനാള്‍മാരായ ജോര്‍ജ് ആലഞ്ചേരി, ബസേലിയോസ് ക്ലിമിസ്, ഒസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവരാണ് വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ഉള്‍പ്പടെ ഉന്നത നേതൃത്വത്തെ കണ്ടത്.

ഇന്ത്യയിലെ സാഹചര്യം മാര്‍പാപ്പയുടെ ഓഫീസ് സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും പൊലീസിന്റെ അന്വേഷണ ഫലത്തിനായി കാത്തിരിക്കുകയാണെന്നും വത്തിക്കാന്‍ ഇവരെ അറിയിച്ചു. ഇന്ത്യയിലെ ജുഡീഷ്യല്‍ സംവിധാനത്തില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്നാണ് മൂന്ന് കര്‍ദിനാള്‍മാരും സഭാ നേതൃത്വത്തോട് പറഞ്ഞത്.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോയെ പൊലീസ് ചോദ്യം ചെയ്യുന്ന വേളയില്‍ ജലന്ധര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കി വത്തിക്കാന്‍ പ്രത്യേക അഡ്മിസ്‌ട്രേറ്ററെ നിയോഗിച്ചിരുന്നു.

chandrika: