തിരുവനന്തപുരം: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച അവതാരകന്‍ (വാര്‍ത്തേതര വിഭാഗം) ആയി വാവ സുരേഷിനെ തിരഞ്ഞെടുത്തു. കൗമുദി ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ‘സ്‌നേക്ക് മാസ്റ്റര്‍’ എന്ന പരിപാടിയാണ് വാവ സുരേഷിന് അവാര്‍ഡ് നേടിക്കൊടുത്തത്.

മന്ത്രി എ കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മധുപാല്‍ (കഥാവിഭാഗം), ഓകെ ജോണി (കഥേതര വിഭാഗം), എ സഹദേവന്‍ (രചനവിഭാഗം) എന്നിവര്‍ ജൂറികളായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

മുപ്പതു വര്‍ഷമായി പാമ്പു പിടുത്ത രംഗത്ത് സജീവമായി നില്‍ക്കുന്ന വ്യക്തിയാണ് വാവ സുരേഷ്. പാമ്പു പിടുത്തത്തിന്റെ അദ്ദേഹത്തിന്റേതായി നിരവധി വീഡിയോകളുണ്ട്. പാമ്പുകളുടെ മനഃശാസ്ത്രം വളരെ നന്നായി വഴിങ്ങിയിട്ടുള്ള വ്യക്തിയാണ്.