Connect with us

kerala

എല്ലാ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെയും സംരക്ഷിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറി; വിഡി സതീശന്‍

എല്ലാ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെയും സംരക്ഷിക്കുന്ന പാര്‍ട്ടിയായി സി.പി.എം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

Published

on

എല്ലാ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെയും സംരക്ഷിക്കുന്ന പാര്‍ട്ടിയായി സി.പി.എം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാര്‍ട്ടിക്ക് ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് ദിവസവും പുറത്തുവരുന്നത്. സ്വര്‍ണ്ണക്കടത്തുകാരേയും സ്ത്രീപീഡകരേയുമെല്ലാം സിപിഎം സംരക്ഷിക്കുന്നു. സൈബറിടങ്ങളില്‍ സിപിഎം ഗുണ്ടായിസത്തിന് നേതൃത്വം നല്‍കുന്നവരാണ് പല പ്രതികളും. ഇക്കാര്യങ്ങളിലെല്ലാം മുഖ്യമന്ത്രി മൗനം തുടരുകയാണ്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. കണ്ണൂര്‍ ശാന്തമായപ്പോള്‍ പാര്‍ട്ടി ക്രിമിനല്‍ സംഘങ്ങള്‍ മറ്റ് കുറ്റകൃത്യങ്ങള്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

പ്രതികളെ സംരക്ഷിക്കുന്ന സിപിഎം നേതാക്കളിലേക്കും അന്വേഷണം എത്തണം. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് സിപിഎം പിന്തുണ നല്‍കുകയാണ്. കൊലപാതകങ്ങളെ സി.പി.എം പരസ്യമായി പ്രോത്സാഹിപ്പിക്കുന്നു. പെരിയ കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കിയത് ഇതിന് ഉദാഹരണമാണ്. ‘രാമനാട്ടുകരയിലെ സ്വര്‍ണകള്ളക്കടത്ത് പ്രതികള്‍ക്ക് ഏതെല്ലാം നേതാക്കളുമായി ബന്ധമുണ്ട്, ഏതെല്ലാം നേതാക്കളാണ് അവരെ സംരക്ഷിക്കുന്നത് എന്നതിലേക്ക് കൂടി അന്വേഷണം പോകണം. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അവലംബിക്കുന്ന മൗനം ഉപേക്ഷിച്ച് നിലപാട് വ്യക്തമാക്കണം.’സതീശന്‍ പറഞ്ഞു. കുഴല്‍പണ കേസില്‍ സര്‍ക്കാര്‍ ബി.ജെ.പിയുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാസർകോട് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി: സ്വർണാഭരണങ്ങൾ കവർന്നശേഷം ഉപേക്ഷിച്ചു

കുട്ടിക്ക് കണ്ണിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്

Published

on

കാസര്‍കോട്: രാത്രി വീട്ടില്‍ ഉറങ്ങി കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച. മുത്തശ്ശന്‍ പശുവിനെ കറക്കാന്‍ പോയ സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിന് അധികം ദൂരെയല്ലാതെ ഉപേക്ഷിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വര്‍ണക്കമ്മല്‍ മോഷണം പോയി. കുട്ടിക്ക് കണ്ണിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്.

കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലാണ് സംഭവം. 10 വയസ്സുള്ള പെൺകുട്ടിയെയാണ് തട്ടികൊണ്ടു പോയത്. കുട്ടിയുടെ അച്ഛനും വല്യച്ഛനും പുലർച്ചെ 2.30ന് പശുവിനെ കറക്കനായി പുറത്തു പോയിരുന്നു. ഈ സമയത്താണ് മുറിയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിയെടുത്തത്.

കുട്ടിയെ കാണാതായ വിവരം അറിഞ്ഞ് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ഉപേക്ഷിച്ച നിലയില്‍ വീടിന് അധികം ദൂരെയല്ലാതെ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വര്‍ണക്കമ്മല്‍ മോഷണം പോയി. കണ്ണിനും കഴുത്തിനും പരിക്കേറ്റ കുട്ടിയെ ചികിത്സയ്ക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

kerala

‘ഭർത്താവിൽ നിന്ന് ശാരീരിക പീഡനം ഏൽക്കുന്നതിൽ തെറ്റില്ലെന്ന് കരുതുന്ന പൊലീസുകാർ സേനക്ക് നാണക്കേട്’; വനിതാ കമ്മീഷൻ

പൊലീസിനെതിരെ പെണ്‍കുട്ടി ഉന്നയിച്ച ആരോപണം ശരിയാണെന്നും പി.സതീദേവി പറഞ്ഞു

Published

on

വധുവിനെ ഭര്‍തൃവീട്ടില്‍ മര്‍ദിച്ച സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി വനിതാ കമ്മീഷന്‍. ഭര്‍ത്താവില്‍ നിന്ന് ശാരീരിക പീഡനം ഏല്‍ക്കുന്നതില്‍ തെറ്റില്ല എന്ന് കരുതുന്ന പൊലീസുകാര്‍ സേനയ്ക്ക് നാണക്കേടാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി പറഞ്ഞു. പൊലീസിന് നിയമങ്ങളെക്കുറിച്ച് അവബോധം ഉണ്ടായിരിക്കണം. പൊലീസിനെതിരെ പെണ്‍കുട്ടി ഉന്നയിച്ച ആരോപണം ശരിയാണെന്നും പി.സതീദേവി പറഞ്ഞു.

അതേസമയം, പ്രതി രാഹുലിന്റെ മാതാവ് പെണ്‍കുട്ടിക്കെതിരെ ആതിക്ഷേപവുമായി രംഗത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടിക്ക് മൂന്ന് കാമുകന്മാരുണ്ടായിരുന്നു എന്നാണ് രാഹുലിന്റെ അമ്മയുടെ ആരോപണം. വിവാഹത്തിന് ശേഷവും പെണ്‍കുട്ടി ഈ ബന്ധം തുടര്‍ന്നതാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ സ്യഷ്ട്ടിച്ചത്. രാഹുലിന്റെ അമ്മയേയും ബന്ധുക്കളെയും വീട്ടില്‍ നിന്ന് ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടതും പ്രശ്‌നങ്ങള്‍ക്ക് കാരണമായതായും രാഹുലിന്റെ അമ്മ കുറ്റപ്പെടുത്തി.

മകന്റെ ആദ്യ വിവാഹം നടന്നതായും അമ്മ സമ്മതിച്ചു. കോട്ടയത്ത് പെണ്‍കുട്ടിയുമായി വിവാഹ രജിസ്‌ട്രേഷന്‍ നടത്തുകയും പിന്നീട് ഇരുവരും ബാഗ്ലൂരില്‍ പോയി ഒരുമിച്ച് താമസിക്കുകയും ചെയ്തതായും അമ്മ വെളിപ്പെടുത്തി. എന്നാല്‍ പിന്നീട് ഈ ബന്ധം വേണ്ടെന്ന് വെക്കുകയായിരുന്നു. വിവാഹത്തിന് ശേഷം പെണ്‍കുട്ടിയെ മകന്‍ മര്‍ദിച്ചിരുന്നു എന്നും രാഹുലിന്റെ അമ്മ സമ്മതിച്ചു. സ്ത്രീധനത്തിന്റെ പേരിലല്ല പ്രശ്‌നങ്ങളെന്നും ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അറിയില്ലെന്നും രാഹുലിന്റെ അമ്മ പ്രതികരിച്ചു.

Continue Reading

kerala

‘പെൺകുട്ടിക്ക് മൂന്ന് കാമുകന്മാർ’; പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ ഇരയെ ആക്ഷേപിച്ച് രാഹുലിന്റെ അമ്മ

മകന്റെ ആദ്യ വിവാഹം നടന്നതായും അമ്മ സമ്മതിച്ചു

Published

on

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ പെൺകുട്ടിയെ ആക്ഷേപിച്ച് രാഹുലിന്റെ അമ്മ. പെൺകുട്ടിക്ക് മൂന്ന് കാമുകന്മാരുണ്ടായിരുന്നു എന്നാണ് രാഹുലിന്റെ അമ്മയുടെ ആരോപണം. വിവാഹത്തിന് ശേഷവും പെൺകുട്ടി ഈ ബന്ധം തുടർന്നതാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ സ്യഷ്ട്ടിച്ചത്. രാഹുലിന്റെ അമ്മയേയും ബന്ധുക്കളെയും വീട്ടിൽ നിന്ന് ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടതും പ്രശ്നങ്ങൾക്ക് കാരണമായതായും രാഹുലിന്റെ അമ്മ പറഞ്ഞു.

മകന്റെ ആദ്യ വിവാഹം നടന്നതായും അമ്മ സമ്മതിച്ചു. കോട്ടയത്ത് പെൺകുട്ടിയുമായി വിവാഹ രജിസ്ട്രേഷൻ നടത്തുകയും പിന്നീട് ഇരുവരും ബാഗ്ലൂരിൽ പോയി ഒരുമിച്ച് താമസിക്കുകയും ചെയ്തതായും അമ്മ വെളിപ്പെടുത്തി. എന്നാൽ പിന്നീട് ഈ ബന്ധം വേണ്ടെന്ന് വെക്കുകയായിരുന്നു. വിവാഹത്തിന് ശേഷം പെൺകുട്ടിയെ മകൻ മർദിച്ചിരുന്നു എന്നും രാഹുലിന്റെ അമ്മ സമ്മതിച്ചു.  സ്ത്രീധനത്തിന്റെ പേരിലല്ല പ്രശ്നങ്ങളെന്നും ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്നും രാഹുലിന്റെ അമ്മ പ്രതികരിച്ചു.

അതേസമയം, വധശ്രമത്തിനും സ്ത്രീധന പീഡനത്തിനുമടക്കം രാഹുലിനെതിരെ കേസെടുത്തിട്ടുണ്ട്. രാഹുലിനെതിരെ കർശന നടപടി സ്വീകരിക്കാത്തതിന് പൊലീസിനെതിരെ വിമർശനം ശക്തമായതിന് പിന്നാലെയാണ് നടപടി. ഗാർഹിക പീഡനക്കുറ്റവും സ്ത്രീധന പീഡനക്കുറ്റത്തിനൊപ്പം വധശ്രമവും രാഹുലിന് മേൽ ചുമത്തിയിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ രാഹുലിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.

Continue Reading

Trending