X

മദ്യപിച്ചു വാഹനമോടിച്ച് പൊലീസ് പിടിച്ചു; ക്ഷുഭിതനായ യുവാവ് പെട്രോള്‍ ഒഴിച്ചു കത്തിച്ചു

ന്യൂഡല്‍ഹി: മദ്യപിച്ച് വാഹനമോടിച്ചത് പിടിച്ച് പിഴ ചുമത്തിയതില്‍ പ്രതിഷേധിച്ച് ഡല്‍ഹി സ്വദേശി വാഹനത്തിന് കത്തിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നിയമപ്രകാരം മദ്യപിച്ച് വാഹനമോടിച്ചാല്‍ 10000 രൂപയാണ് പിഴ. എന്നാല്‍ സര്‍വ്വോദയാ സ്വദേശിയായ രാകേഷ് മദ്യപിക്കുക മാത്രമല്ല മതിയായ രേഖകള്‍ കൈവശം വയ്ക്കുകയും ഹെല്‍മറ്റ് ധരിക്കുകയും ചെയ്തിരുന്നില്ല. രേഖകള്‍ ഇല്ലാത്തതിന് 5000 രൂപയും ഹെല്‍മറ്റ് ധരിക്കാത്തതിന് 1000 രൂപയും അടക്കം 16000 രൂപയാണ് ചുമത്തിയത്.

ഫൈന്‍ ഈടാക്കിയതിന് ശേഷം വാഹനം പിടിച്ചെടുക്കാന്‍ പൊലീസ് ശ്രമിച്ചതോടെ ക്ഷുഭിതനായ രാകേഷ് ആദ്യം പൊലീസ് നടപടിയെ എതിര്‍ക്കാന്‍ ശ്രമിച്ചു. പിന്നീട് ബൈക്ക് റോഡിലേക്ക് തള്ളിയിടുകയും ഇതിന്റെ ഇന്ധനടാങ്കിന്റെ പൈപ്പ് വലിച്ചെടുക്കുകയും പെട്രോള്‍ ഒഴിക്കുകയും ചെയ്തു. പൊലീസ് ഇയാളെ തടയുന്നതിന് മുമ്പ് കയ്യിലിരുന്ന തീപ്പെട്ടി കത്തിച്ച് ബൈക്കിലേക്ക് എറിയുകയായിരുന്നു. മാല്‍വിയ പൊലീസ് സ്‌റ്റേഷനിലെത്തിച്ചതിന് ശേഷം ഇയാള്‍ക്കെതിരെ കേസ് റെജിസ്റ്റര്‍ ചെയ്തു.

web desk 1: