News
ഫ്രീ അണ്‍ലിമിറ്റഡ് ഡേറ്റാ ഓഫറുമായി വോഡഫോണ്‍ഐഡിയ
249 രൂപ മുതല്‍ മുകളിലേക്കുള്ള അണ്‍ ലിമിറ്റഡ് റീചാര്‍ജുകളിലാണ് വി പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് രാത്രി 12 മുതല്‍ രാവിലെ ആറു മണി വരെ ഈ ആനുകൂല്യം ലഭ്യമാകുന്നത്

ഒടിടി, മറ്റ് ഇന്റര്‍നെറ്റ് സേവനങ്ങളുടെ രാത്രി ഉപയോഗം കുതിച്ചുയരുകയാണ്. പഠനത്തിനും ജോലിക്കും കൂടുതല്‍ ഡേറ്റ ആവശ്യമാണ്. ഈ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വി അധിക ചെലവില്ലാതെ, നിയന്ത്രണങ്ങളില്ലാത്ത, പരിധിയില്ലാത്ത ഫ്രീ അതിവേഗ നൈറ്റ് ടൈം ഡേറ്റ അവതരിപ്പിച്ചു. 249 രൂപ മുതല്‍ മുകളിലേക്കുള്ള അണ്‍ ലിമിറ്റഡ് റീചാര്‍ജുകളിലാണ് വി പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് രാത്രി 12 മുതല്‍ രാവിലെ ആറു മണി വരെ ഈ ആനുകൂല്യം ലഭ്യമാകുന്നത്.
249 രൂപ മുതലുള്ള അണ്‍ ലിമിറ്റഡ് ഡെയ്‌ലി ഡേറ്റാ പാക്കുകളില്‍ വി ഉപഭോക്താക്കള്‍ക്ക് വാരാന്ത്യ ഡേറ്റാ റോള്‍ ഓവര്‍ ആനുകൂല്യം കൂടി ലഭിക്കുന്നതാണ് രാത്രിയിലെ പരിധിയില്ലാത്ത ഉപയോഗം. ഓരോ ദിവസവും തങ്ങളുടെ പരിധിയില്‍ ഉപയോഗിച്ചിട്ടില്ലാത്ത ഡേറ്റ വാരാന്ത്യത്തില്‍ ഉപയോഗിക്കുവാനും അവസരം നല്‍കും.
യുവാക്കളെ പോലുള്ള ഉപഭോക്താക്കളുടെ വിഭാഗത്തില്‍ രാത്രി കാലങ്ങളില്‍ ഉയര്‍ന്ന ഉപയോഗമാണുള്ളതെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഇത്തരത്തില്‍ ഇരട്ട ആനുകൂല്യം ലഭിക്കുന്നത് അണ്‍ലിമിറ്റഡ് ഉപഭോക്താക്കള്‍ക്ക് അധിക മൂല്യം നല്‍കുകയാണ്. വി നെറ്റ്‌വര്‍ക്കില്‍ ഉപഭോക്താക്കള്‍ ഉറച്ചു നില്‍ക്കുന്നത് ഉറപ്പാക്കാനും പുതിയ ഉപഭോക്താക്കളെ എത്തിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഒടിടി സംവിധാനങ്ങള്‍, വി മൂവിസ്, ടിവി ആപ്പുകള്‍ തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ക്കായി ബ്രൗസു ചെയ്യാനും ഡൗണ്‍ലോഡു ചെയ്യാനും ഈ അണ്‍ലിമിറ്റഡ് ഹൈ സ്പീഡ് നൈറ്റ് ടൈം ഡേറ്റ വി ഉപഭോക്താക്കളെ സഹായിക്കും.
kerala
കനത്ത മഴ; ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു
2403 അടിയാണ് ഇടുക്കി ഡാമിലെ പരാമാവധി സംഭരണ ശേഷി.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2372.88 അടി ( 66.81%) ആയതോടെയാണ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ബ്ലൂ അലര്‍ട്ട് ലെവല്‍ 2372.58 ആയിരുന്നു. 2403 അടിയാണ് ഇടുക്കി ഡാമിലെ പരാമാവധി സംഭരണ ശേഷി. റൂള്‍ കര്‍വ് പ്രകാരം 2379.58 അടി ആയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ഓറഞ്ച് അലര്‍ട്ട് ലെവല്‍ 2378.58 ആണ്. സംസ്ഥാനത്ത് വിവിധ ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
kerala
ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലും മലയോരമേഖലകളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുമാണ് നല്‍കിയിരിക്കുന്നത്.
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴക്ക് ഒപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
kerala
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സുരക്ഷ വീഴ്ച്ച; അഞ്ചര ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയി
സോളാര്‍ പ്ലാന്റിന്റെ ഉപയോഗശൂന്യമായ ബാറ്ററികളിലെ വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷണം പോയത്.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അഞ്ചര ലക്ഷം രൂപ വില വരുന്ന സാധനങ്ങള്‍ മോഷണം പോയി. സോളാര്‍ പ്ലാന്റിന്റെ ഉപയോഗശൂന്യമായ ബാറ്ററികളിലെ വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷണം പോയത്. 300 ബാറ്ററികളില്‍ നിന്നാണ് ഇത്തരത്തില്‍ മോഷണം നടന്നിട്ടുള്ളത്.
ജയില്‍ വളപ്പിലെ പവര്‍ ലോണ്‍ട്രി യൂണിറ്റ് കെട്ടിടത്തില്‍ ആണ് മോഷണം നടന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെയാണ് മോഷണം നടന്നതെന്ന് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പൊലീസില്‍ കൊടുത്ത പരാതിയില്‍ പറയുന്നു. സൂപ്രണ്ടിന്റെ പരാതിയില്‍ പൂജപ്പുര പൊലീസ് കേസെടുത്തിട്ടുണ്ട്.
മൂന്നുമാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസ് ഇതുവരെയും പുറംലോകം അറിഞ്ഞിരുന്നില്ല. അന്വേഷണം തുടരുന്നതായി പൂജപ്പുര പൊലീസ് അറിയിച്ചു.
-
kerala1 day ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
kerala3 days ago
മലപ്പുറത്ത് ഹൈകോടതി ഉത്തരവ് മറികടന്ന് ക്വാറി പ്രവര്‍ത്തനം; തടഞ്ഞ് നാട്ടുകാര്‍
-
india2 days ago
വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണ് മരിച്ചു
-
kerala3 days ago
മലപ്പുറത്ത് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണ് നാലുപേര്‍ക്ക് പരിക്ക്
-
News3 days ago
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്‍ക്ക് ഹോഗന് അന്തരിച്ചു
-
kerala3 days ago
കനത്ത മഴ; ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
kerala3 days ago
ആര്‍എസ്എസ് വിദ്യാഭ്യാസ സമ്മേളനം; സംസ്ഥാനത്തെ അഞ്ച് സര്‍വകലാശാല വി.സി.മാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍
-
kerala3 days ago
അടൂരില്‍ പിതാവിനെ നേരെ മകന്റെയും ഭാര്യയുടെയും ക്രൂരമര്‍ദനം