X

വിജിലന്‍സ് പരിശോധന അംഗീകരിക്കാനാവില്ലെന്ന് റേഷന്‍ വ്യാപാരികള്‍

കോഴിക്കോട്: ചാക്കുകളിലെ സാധനങ്ങള്‍ ശരാശരി കണക്കാക്കിയുള്ള വിജിലന്‍സ് പരിശോധന അംഗീകരിക്കാനാവില്ലെന് റേഷന്‍ഡീലേര്‍സ് അസോസിയേഷന്‍. പഞ്ചസാര, ആട്ട, ഒഴികെയുള്ള ഭക്ഷ്യധാന്യങ്ങളൊന്നും സ്റ്റാന്റെഡൈസ് ചെയ്തു നല്‍കുന്നില്ല. റേഷന്‍ കടകളില്‍ ശരാശരി 35 കിലോഗ്രാം മുതല്‍ 60 കിലോഗ്രാം വരേയുള്ള വിവിധ തൂക്കത്തിലുള്ള ധാന്യ ചാക്കുകളിലാണ് റേഷന്‍ ലഭിക്കുന്നത്. സ്‌പെഷല്‍ സ്‌ക്വാഡ് വിജിലന്‍സ് പരിശോധനയില്‍ ആവറേജ് കണക്കാക്കിയുള്ള പരിശോധയാണ് നടത്തുന്നത്. ഇത്തരം പരിശോധനയില്‍ കൃത്യമായി ഫിസിക്കല്‍ സ്‌റ്റോക്ക് എടുക്കാന്‍ കഴിയാറില്ല. അത് കൊണ്ട് കേരളത്തിലെ ഭക്ഷ്യ ഭദ്രതാ നിയമം അനുസരിച്ചുള്ള നോഡല്‍ ഏജന്‍സിയായ സപ്ലൈക്കോക്ക് റേഷന്‍ കടകളിലേക്ക് ലിഫ്റ്റ് ചെയ്യുന്ന റേഷന്‍ സാധനങ്ങള്‍ കൃത്യമായി സ്റ്റാന്റഡൈസ് ചെയ്തു കൊണ്ട് ഫുഡ് ആന്റ് സേഫ്റ്റി മുദ്ര പതിപ്പിച്ച ടാഗ് സഹിഹം എന്‍.എസ്.എഫ്.എ ഗോഡൗണുകളില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍കടകളിലേക്ക് സ്‌റ്റോക്കെത്തിക്കണമെന്നും സംഘടന വ്യക്തമാക്കി.

 

Chandrika Web: