kerala

വയനാട് കൃഷ്ണഗിരി മരംമുറി: വില്ലേജ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

By Chandrika Web

August 25, 2022

കല്‍പറ്റ: വയനാട് കൃഷ്ണഗിരിയില്‍ സ്വകാര്യ തോട്ടത്തിലെ സംരക്ഷിത വീട്ടി മരങ്ങള്‍ മുറിച്ചതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. കൃഷ്ണഗിരി വില്ലേജ് ഓഫീസര്‍ അബ്ദുല്‍ സലാമിനെയാണ് ജില്ലാ കലക്ടര്‍ എ.ഗീത സസ്‌പെന്റു ചെയ്തത്.

ഭൂരേഖകള്‍ പരിശോധിക്കാതെ ഈട്ടിമരങ്ങള്‍ മുറിക്കുന്നതിന് അനുമതി നല്‍കിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. 13 വീട്ടി മരങ്ങള്‍ മുറിച്ചുമാറ്റിയ്ത്. പട്ടയം ലഭിക്കാത്ത ഭൂമിയില്‍ നിന്നാണ് മരങ്ങള്‍ മുറിച്ചതെന്നും മേലധികാരികളെ അറിയിക്കാതെയാണ് നീക്കമെന്നും സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് സമര്പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വില്ലേജ് ഓഫീസറെ സസ്‌പെന്റു ചെയ്തത്.