മുംബൈ: ആരാണ് കോഹ്‌ലിയുടെ ഗേള്‍ഫ്രണ്ട്? ഇത് മഹാരാഷ്ട്ര സ്‌കൂള്‍ പരീക്ഷയിലെ ചോദ്യമാണ്. പ്രിയങ്ക ചോപ്ര, അനുഷ്‌ക ശര്‍മ്മ, ദീപിക പദുകോണ്‍ ഇവരില്‍ ആരാണ് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഗേള്‍ഫ്രണ്ട് എന്നായിരുന്നു ചോദ്യമുണ്ടായിരുന്നത്. മഹാരാഷ്ട്രയിലെ താനെ ഭിവണ്ടി ചാച്ചാ നെഹ്‌റു ഹിന്ദി ഹൈസ്‌ക്കൂളിലെ ഒന്‍പതാം ക്ലാസ് ഫിസിക്കല്‍ ട്രെയിനിങ് എഴുത്തുപരീക്ഷയിലാണ് ഈ ചോദ്യം പ്രത്യക്ഷപ്പെട്ടത്. എന്തായാലും ചോദ്യത്തിനെതിരെ പരിഹാസവുമായി സോഷ്യല്‍മീഡിയയും രംഗത്തെത്തിയിട്ടുണ്ട്. ദീപിക പദുകോണിന് ഫിലിംഫെയര്‍ പുരസ്‌കാരം ഏതു സിനിമക്കാണ് ലഭിച്ചതെന്ന് എയര്‍ഫോഴ്‌സ് എന്‍ജിനീയറിംങ് പരീക്ഷയില്‍ ചോദിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇത്തരത്തില്‍ താരങ്ങളുടെ സ്വകാര്യജീവിതത്തെ പരാമര്‍ശിച്ചുള്ള ചോദ്യം സ്‌കൂള്‍ പരീക്ഷയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.