മൊണോക്കോ: ലയണല്‍ മെസ്സിയേയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും പിന്തള്ളി ഡച്ച് താരം വിര്‍ജില്‍ വാന്‍ ഡൈക്ക് യുവേഫ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹനായി. പുരസ്‌കാരം നേടുന്ന ആദ്യ പ്രതിരോധ താരമാണ് വാന്‍ ഡൈക്ക്. ചാമ്പ്യന്‍സ് ലീഗിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും നടത്തിയ മികച്ച പ്രകടനമാണ് വാന്‍ ഡൈക്കിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ലയണല്‍ മെസ്സിയെ മികച്ച ഫോര്‍വേഡ് താരമായും ഫ്രെങ്കി ഡിയോങ്ങിനെ മികച്ച മധ്യനിര താരമായും തെരഞ്ഞെടുത്തു. ലിവര്‍പൂളിന്റെ അലിസണ്‍ ബെക്കര്‍ ആണ് മികച്ച ഗോള്‍ കീപ്പര്‍. ലിയോണിന്റെ ലൂസി ബ്രോണ്‍സ് മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടു.