തിരുവനന്തപുരം: റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി(ആര്‍.എസ്.പി)യുടെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായിരുന്ന വി.പി രാമകൃഷ്ണ പിള്ള അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യ സഹചമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം തലസ്ഥാനത്തെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 1998-2001 കാലത്ത് ജലവകുപ്പ് മന്ത്രിയായിരുന്നു. ആര്‍.എസ്.പിയുടെ സംസ്ഥാന സെക്രട്ടറിയായും കേന്ദ്രകമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അനാരോഗ്യത്തെ തുടര്‍ന്ന് മാസങ്ങളായി അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല. പാര്‍ട്ടിയുടെ ഉയര്‍ച്ചയിലും താഴ്ചയിലും കൂടെയുണ്ടായിരുന്നു വി.പി രാമകൃഷ്ണ പിള്ള.