മുഹമ്മ: വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ പേഴ്‌സനല്‍ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ബി. ചന്ദ്രന്‍ സിപിഎമ്മിനെതിരെ മത്സരിച്ച് അട്ടിമറി വിജയം നേടി.

മുഹമ്മ പഞ്ചായത്ത് 12ാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ജെ. ജയലാലിനെയാണ് 143 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയത്.

പി. കൃഷ്ണപിള്ള സ്മാരകം ആക്രമണക്കേസിലെ പ്രതിയായിരുന്ന ലതീഷിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് ലതീഷ് മത്സര രംഗത്ത് ഇറങ്ങിയത്.