ലൈംഗിക ആരോപണ പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. സ്ത്രീപക്ഷത്തുനിന്നുള്ള ശക്തമായ നടപടി പാര്‍ട്ടിയില്‍നിന്ന് ഉണ്ടാകണമെന്നാണ് ആവശ്യം. പരാതിക്കാരിയായ പെണ്‍കുട്ടിയും കൂടുതല്‍ നടപടി ആവശ്യപ്പെട്ട് കേന്ദ്രനേതൃത്തെ വീണ്ടും സമീപിച്ചു. പി.കെ. ശശി വിഷയം ഇന്ന് ചേരുന്ന കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്‌തേക്കും.