എസ്എഫ്‌ഐ നേതാക്കള്‍ ഇപ്പോഴത്തെ ഈ കടുംവെട്ടിനെതിരെ ഒരു കട്ടന്‍ചായയെങ്കിലും ഉപേക്ഷിച്ചുള്ള സമരം നടത്താന്‍ കടന്നുവരുമോ എന്ന് വി.ടി ബല്‍റാം എം.എല്‍.എ. സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ദ്ധനവുമായി ബന്ധപ്പെട്ട നിലവിലെ പ്രശ്നങ്ങളില്‍ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ സ്വീകരിക്കുന്ന മൗനത്തെ പരിഹസിച്ച് വി.ടി ബല്‍റാം.

സ്വാശ്രയ വിഷയത്തില്‍ നേരത്തെ നിയമസഭാ സമ്മേളനം കഴിയുംവരെ നിരാഹാരമനുഷ്ഠിച്ച പ്രതിപക്ഷ എം.എല്‍.എമാരെ പരിഹസിച്ചവര്‍ ഇപ്പോഴത്തെ ഈ പ്രശ്നങ്ങള്‍ക്കെതിരെ ഒരു കട്ടന്‍ചായയെങ്കിലും ഉപേക്ഷിച്ചുള്ള സമരത്തിന് കടന്നുവരുമോയെന്നു ചോദിച്ചുകൊണ്ടാണ് വി.ടി ബല്‍റാം ഫേസ്ബുക്കിലൂടെ പരിഹസിച്ച് രംഗത്ത് വന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

സ്വാശ്രയ സമരത്തില്‍ മുന്‍പ് പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭാ സമ്മേളനം കഴിയുംവരെ നിരാഹാരമനുഷ്ഠിച്ച സമയത്ത് ‘ഒരു ബ്രേക്ക്ഫാസ്റ്റ് മാത്രമുപേക്ഷിച്ച് സമരം നടത്തിയവര്‍’ എന്ന് വലിയവായില്‍ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്ത ഡിഫി, എസ്എഫ്‌ഐ നേതാക്കള്‍ ഇപ്പോഴത്തെ ഈ കടുംവെട്ടിനെതിരെ ഒരു കട്ടന്‍ചായയെങ്കിലും ഉപേക്ഷിച്ചുള്ള സമരം നടത്താന്‍ കടന്നുവരുമോ?
പിണറായി എന്ന് കേള്‍ക്കുമ്പോള്‍ മുട്ടിടിക്കുന്ന ‘വിദ്യാര്‍ത്ഥി, യുവജന’ പ്രസ്ഥാനങ്ങള്‍. കഷ്ടം.