X
    Categories: CultureMoreViews

ഫ്‌ളിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്തു; മറിഞ്ഞത് 1600 കോടി

മുംബൈ: ഓണ്‍ലൈന്‍ വ്യാപാര മേഖലയിലെ ഇന്ത്യന്‍ കമ്പനിയായ ഫഌപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികള്‍ അമേരിക്കന്‍ റിട്ടെയ്‌ലര്‍ ഭീമന്‍മാരായ വാള്‍മാര്‍ട്ട് ഏറ്റെടുത്തു. ഏകദേശം 1600 കോടി ഡോളറിനാണ് ഓഹരി വാങ്ങിയത്. ഇത്രയും വലിയ തുകക്ക് ഒരു ഇന്ത്യന്‍ കമ്പനിയെ ഏറ്റെടുക്കുന്നത് ആദ്യമായാണ്. ഫഌപ്കാര്‍ട്ടിനെ ഏറ്റെടുത്ത വിവരം വാള്‍മാര്‍ട്ട് പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.

നിലവില്‍ ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ആയിരുന്നു ഫഌപ്കാര്‍ട്ടിലെ വലിയ നിക്ഷേപകര്‍. ബെംഗളൂരു ആസ്ഥാനമായ കമ്പനിയുടെ 23 ശതമാനം ഓഹരികളാണ് സോഫ്റ്റ് ബാങ്കിന്റെ കൈവശമുണ്ടായിരുന്നത്. കമ്പനിയുടെ സ്ഥാപകരായ സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ഇതോടെ കമ്പനിയില്‍ നിന്ന് പുറത്തായി. ആമസോണില്‍ നിന്ന് രാജിവെച്ചാണ് ഇരുവരും ഫഌപ്കാര്‍ട്ട് തുടങ്ങിയത്.

വാള്‍മാര്‍ട്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലായാണ് ബിസിനസ് ലോകം ഇതിനെ വിശേഷിപ്പിക്കുന്നത്. ഇ കൊമേഴ്‌സ് രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലും ഇത് തന്നെയാണ്. ആഗോള വ്യവസായ ഭീമന്‍മാരായ ആമസോണും വാള്‍മാര്‍ട്ടും തമ്മിലുള്ള മത്സരമാണ് ഇനി ഇന്ത്യന്‍ ബിസിനസ് ലോകം കാണാനിരിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: