X

‘ഇന്ത്യക്കെതിരെ തോറ്റപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ തോന്നി’ ; വെളിപ്പെടുത്തലുമായി പാക് കോച്ച്

ഇന്ത്യയ്‌ക്കെതിരായ പരാജയത്തിന് പിന്നാലെ ആത്മഹത്യ ചെയ്യാന്‍ തോന്നിയിരുന്നുവെന്ന് പാക്കിസ്ഥാന്‍ പരിശീലകന്‍ മിക്കി ആര്‍തര്‍. തോല്‍വിക്ക് പിന്നാലെ ടീമിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ലോകകപ്പാണ്, മീഡിയയുടെ വിമര്‍ശനം, ആളുകളുടെ പ്രതീക്ഷ ഇതെല്ലാം തീര്‍ച്ചയായും ഞങ്ങളെയും ബാധിക്കുന്നുണ്ട്. മാഞ്ചസ്റ്ററില്‍ 89 റണ്‍സിനായിരുന്നു പാക്കിസ്ഥാന്‍ ഇന്ത്യയോട് പരാജയപ്പെട്ടത്.

ഞങ്ങള്‍ ദക്ഷിണാഫ്രിക്കയെ 49 തകര്‍ത്ത് ലോകകപ്പ് സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തിയിരിക്കുകയാണ്. ഇനിയുള്ള മൂന്ന് കളികളും ജയിക്കുകയും നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തുകയും ചെയ്താല്‍ സെമി കളിക്കാനുള്ള സാധ്യത തെളിയുമെന്നും കോച്ച് അഭിപ്രായപ്പെട്ടു. ന്യൂസിലന്‍ഡിനെതിരെ ബുധനാഴ്ചയാണ് പാക്കിസ്ഥാന്റെ അടുത്ത മത്സരം. ഞങ്ങളുടെ ബൗളര്‍മാര്‍ മികച്ച ഫോമിലാണ് ബാസ്റ്റ്മാന്‍മാരും ഫോമിലേക്ക് ഉയര്‍ന്നാല്‍ ഏത് ടീമിനും ഞങ്ങള്‍ വെല്ലുവിളിയാണ് ആര്‍തര്‍ പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരെ തകര്‍ന്ന പാക്കിസ്ഥാന്‍ ബാറ്റിങ് നിരയായിരുന്നില്ല ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഉണ്ടായിരുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ 308 റണ്‍സ പാകിസ്താന്‍ നേടിയിരുന്നു.

web desk 3: