Connect with us

kerala

വയലാര്‍ പുരസ്‌കാരം ഏഴാച്ചേരി രാമചന്ദ്രന്

44ാമത് വയലാര്‍ പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. ഒരു വെര്‍ജീനിയന്‍ വെയില്‍കാലം എന്ന കവിതാ സമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹനായത്

Published

on

തിരുവനന്തപുരം: 44ാമത് വയലാര്‍ പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. ഒരു വെര്‍ജീനിയന്‍ വെയില്‍കാലം എന്ന കവിതാ സമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. കെ.പി മോഹനന്‍, ഡോ. എന്‍. മുകുന്ദന്‍, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ നിര്‍ണയിച്ചത്. വയലാര്‍ രാമവര്‍മ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ജേതാവിനെ പ്രഖ്യാപിച്ചു.

41 കവിതകളുടെ സമാഹാരമാണ് ഒരു വെര്‍ജീനിയന്‍ വെയില്‍കാലം എന്ന കൃതി. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ്

കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ രാമപുരം പഞ്ചായത്തിലാണ് ഏഴാച്ചേരി രാമചന്ദ്രന്റെ ജനനം. പ്രൊഫഷണല്‍ നാടക ഗാനരചനക്ക് മൂന്നു തവണ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുപ്പതിലധികം ചലച്ചിത്രഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ആര്‍ദ്രസമുദ്രം, ബന്ധുരാംഗീപുരം, നീലി, കയ്യൂര്‍, എന്നിലൂടെ എന്നിവയാണ് പ്രധാന കവിതകള്‍. ഉയരും ഞാന്‍ നാടാകെ, കാറ്റുചിക്കിയ തെളിമണലില്‍ (ഓര്‍മ്മപ്പുസ്തകം) എന്നിവ മറ്റു കൃതികളാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

കുവൈത്ത് കെഎംസിസി മലപ്പുറം ; തിരഞ്ഞെടുപ്പ് കലാശക്കൊട്ട് 

അജ്മൽ വേങ്ങരയുടെ അധ്യക്ഷതയിൽ കുവൈത്ത് ഒ ഐ സി സി ആക്ടിങ് പ്രസിഡന്റ് ശ്രീ സാമുവൽ ചാക്കോ ഉദ്‌ഘാടനം നിർവഹിച്ചു.

Published

on

കുവൈത്ത് കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി നടത്തിയ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണ കലാശക്കൊട്ട് അബ്ബാസിയ കെഎംസിസി ഓഫീസിൽ ശ്രേദ്ധേയമായി .അജ്മൽ വേങ്ങരയുടെ അധ്യക്ഷതയിൽ കുവൈത്ത് ഒ ഐ സി സി ആക്ടിങ് പ്രസിഡന്റ് ശ്രീ സാമുവൽ ചാക്കോ ഉദ്‌ഘാടനം നിർവഹിച്ചു.

കെഎംസിസി സംസഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഫാസിൽ കൊല്ലം, സംസ്ഥാന നേതാക്കളായ ഖാലിദ് ഹാജി, ശാഫി കൊല്ലം , ഇല്ല്യാസ് വെന്നിയൂർ , പിവി ഇബ്രാഹീം സാഹിബ് ,സുബൈർ കൊടുവള്ളി , ഷുഹൈബ് കണ്ണൂര്, ഒ ഐ സി സി മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് ലിബിൻ, ഫഹദ് പൂങ്ങാടൻ, ശറഫു കുഴിപ്പുറം ,കെ എസ് തൽഹത്, റഷീദ് പയന്തോങ് എന്നിവർ സംസാരിച്ചു .
വിവിധ കെഎംസിസി ജില്ല മണ്ഡലം ഭാരവാഹികൾ സംബന്ധിച്ചു.

നൂറു കണക്കിനു കെഎംസിസി പ്രവർത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തിൽ ലോകസഭയിലേക്ക് മത്സരിക്കുന്ന യൂഡിഫ് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളും മുദ്രാവാക്ക്യ വിളികളും ,ഇശൽ ബാൻഡ് കുവൈറ്റ് ടീമിന്റെ കൊട്ടിപ്പാട്ടിന്റെ മേളവും പരിപാടിക്ക് മാറ്റേകി,ഇന്ത്യ മുന്നണി അധികാരത്തിലേറുമെന്നും യോഗം വിലയിരുത്തി. മലപ്പുറം ജില്ല ജനറൽ സെക്രട്ടറി റസീൻ പടിക്കൽ സ്വാഗതവും ഹസ്സൻ കൊണ്ടോട്ടി നന്ദിയും പറഞ്ഞു .

Continue Reading

kerala

പാലക്കാട് കൊടും ചൂടിനിടെ രണ്ടാം മരണം

സൂര്യാഘാതമേറ്റ് കുത്തന്നൂർ സ്വദേശിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നിർജലീകരണം മൂലം അട്ടപ്പാടിയിൽ മധ്യവയസ്കൻ മരണപ്പെട്ടതായുള്ള റിപ്പേർട്ടും പുറത്തു വന്നു.

Published

on

പാലക്കാട്ട് ആശങ്കയായി കൊടുംചൂടിനിടെ സംഭവിച്ച രണ്ട് മരണങ്ങൾ. സൂര്യാഘാതമേറ്റ് കുത്തന്നൂർ സ്വദേശിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നിർജലീകരണം മൂലം അട്ടപ്പാടിയിൽ മധ്യവയസ്കൻ മരണപ്പെട്ടതായുള്ള റിപ്പേർട്ടും പുറത്തു വന്നു. അട്ടപ്പാടി ഷോളയൂർ ഊത്തുക്കുഴി സ്വദേശി ശെന്തിൽ ആണ് മരിച്ചത്. ഇന്നലെ രാത്രി ശെന്തിലിനെ സുഹൃത്തിൻ്റെ വീടിന് സമീപം അവശനിലയിൽ കണ്ടെത്തുകയായിരുന്നു.

കോട്ടത്തറ ആശുപത്രിയിലെത്തി ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് കുത്തന്നൂർ പനയങ്കടം വീട്ടിൽ ഹരിദാസനാണ് കഴിഞ്ഞ ദിവസം സൂര്യാഘാതമേറ്റ് മരിച്ചത്. വീടിനു സമീപത്ത് പൊള്ളലേറ്റ നിലയിലായിരുന്നു മ്യതദേഹം. ഞായറാഴ്ചh വൈകീട്ട് വീട്ടുകാർ പുറത്തു പോയ സമയത്താണ് സംഭവം നടക്കുന്നത്. വീട്ടുകാർ മടങ്ങിയെത്തുമ്പോൾ ഹരിദാസനെ വീടിനു പുറത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ആദ്യഘട്ടത്തിൽ ഈ മരണത്തിൽ ബന്ധുക്കൾ ദുരുഹതസംശയിച്ചിരുന്നെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് മരണം സൂര്യാഘാതമേറ്റാണെന്ന് സ്ഥിരീകരിച്ചത്. താരതമ്യേനെ ചൂട് കൂടുതലുള്ള പ്രദേശമാണ് കുത്തന്നൂർ. ഹരിദാസൻ്റെ ശരീരത്തിൽ സൂര്യാഘാതമേറ്റതിൻ്റെ നിരവധി പാടുകൾ ഉണ്ടായിരുന്നു.

Continue Reading

kerala

രാഹുലിനായി പ്രിയങ്ക ഇന്ന് വയനാട്ടില്‍; പരസ്യപ്രചാരണത്തിന്‍റെ അവസാന ദിവസം ആവേശമാക്കാന്‍ യുഡിഎഫ്

ദേശീയ, സംസ്ഥാന നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും.

Published

on

വയനാട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

രാവിലെ 11.45 ന് കല്‍പ്പറ്റ കമ്പളക്കാടും ഉച്ചയ്ക്ക് 1.15 ന് നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ എടക്കരയിലും തുടര്‍ന്ന് 2.45 ന് വണ്ടൂരിലും നടക്കുന്ന പൊതുയോഗത്തില്‍ പ്രിയങ്കാ ഗാന്ധി സംസാരിക്കുമെന്ന് യുഡിഎഫ് വയനാട് ലോക്സഭാ മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എ.പി. അനില്‍കുമാര്‍ എംഎല്‍എ അറിയിച്ചു. ദേശീയ, സംസ്ഥാന നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും.

 

 

Continue Reading

Trending