കല്‍പ്പറ്റ: വയനാട് പഴയ വൈത്തിരിയില്‍ വാഹനാപകടത്തില്‍ മൂന്നുമരണം. തിരൂര്‍ പൊന്മുണ്ടം,താനാളൂര്‍ സ്വദേശികളായ ഷാബിര്‍,കഹാര്‍,സുഫിയാന്‍ എന്നിവരാണു മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെ എട്ടുമണിയോടെയായാണു അപകടമുണ്ടായത്. നാലുപേരാണു വാഹനത്തിലുണ്ടായിരുന്നത്.

ബാഗ്ലൂരില്‍ നിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന ടിപ്പറില്‍ ഇടിക്കുകയായിരുന്നു. െ്രെഡവര്‍ ഉറങ്ങിപ്പോയതോ അമിതവേഗതയോ ആണു അപകടകാരണമെന്നാണു പോലീസ് പറയുന്നത്. തിരൂര്‍ പൊന്മുണ്ടം പാറമ്മേല്‍ ഷമീമുദ്ദീനാണ് പരിക്കേറ്റത്.