X

കലോത്സവം സമാപിക്കുമ്പോള്‍ കുട്ടിപ്പൊലീസിനും ആശ്വാസം

അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം സമാപിച്ചപ്പോള്‍
അഞ്ചുനാള്‍പോലീസിനൊപ്പം കര്‍മ്മനിരതരായ കുട്ടിപ്പൊലീസിനും ആശ്വാസം. കലോത്സവ നഗരത്തിനും വേദികള്‍ക്കും സുരക്ഷയൊരുക്കിയ പോലീസിനൊപ്പം നിഴല്‍പ്പോലെ എല്ലായിടത്തും സജ്ജരായിരുന്നു കുട്ടിപ്പൊലീസ് സേനാംഗങ്ങള്‍.

കോഴിക്കോട് സിറ്റിയിലെ 36 സ്‌ക്കൂളുകളില്‍ നിന്നായി 750 എസ്പിസി കാഡറ്റുകളാണ് അറുപത്തിയൊന്നാം സ്‌കൂള്‍ കലോത്സവം വിജയിപ്പിക്കാന്‍ രംഗത്തുണ്ടായിരുന്നത്. 24 വേദികളിലുമായി അഞ്ചര മണിക്കൂര്‍ വീതമുള്ള രണ്ട് ഷിഫ്റ്റുകളിലായിരുന്നു കുട്ടിപ്പോലീസിനെ നിയോഗിച്ചത്. ഹെല്‍പ്പ് ഡെസ്‌ക്, ആള്‍ക്കൂട്ട നിയന്ത്രണം, വേദികള്‍ സജ്ജമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളായിരുന്നു നിര്‍വ്വഹിച്ചത്.

പോലീസ് നിര്‍ദ്ദേശം ലഭിക്കുമ്പോള്‍ അതിന് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളും ലഹരി വിരുദ്ധ സന്ദേശം നല്‍കുന്ന സെല്‍ഫിക്കോണര്‍, ഐക്യരാഷ്ട്രസഭയുടെ സന്ദേശവുമായി ബന്ധപ്പെട്ട് മരം നിറക്കല്‍ എന്ന പദ്ധതിയും എസ്പിസി നിര്‍വ്വഹിച്ചു. കലോത്സത്തിന് മുമ്പ് തന്നെ കലോത്സവത്തെ വരവേല്‍ക്കാന്‍ വേണ്ട ആസൂത്രണങ്ങളും പരിശീലനങ്ങളും കുട്ടിപ്പോലീസ് നടത്തിയിരുന്നു. സിറ്റി പോലീസ് മേധാവി രാജ്പാല്‍ മീണ, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ ഇ ബൈജു, എസ്പിസി നോഡല്‍ ഓഫീസര്‍ പ്രകാശന്‍ പടന്നയില്‍, അഡീഷണല്‍ നോഡല്‍ ഓഫീസര്‍ ഷിബു മൂടാടി എന്നിവര്‍ കുട്ടിപ്പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വവും മാര്‍ഗനിര്‍ദ്ദേശവും നല്‍കി.

webdesk13: