X

ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടയില്‍ പുഴയിൽ വീണുമരിച്ചു

വാഴക്കാട്: കവണക്കല്ല് പാലത്തിനുസമീപം മീൻ പിടിക്കാനെത്തിയ ആൾ സംരക്ഷണ ഭിത്തിയിൽ നിന്ന് താഴോട്ടുവീണ് പഴയിൽ മുങ്ങിമരിച്ചു. ആക്കോട് സ്വദേശി മൊഴിക്കച്ചാലിൽ എം.സി.അബു (54) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കൂട്ടുകാരൊടൊത്ത് ചൂണ്ടയെറിഞ്ഞ് ഇരിക്കു ന്നതിനിടെ അബദ്ധത്തിൽ വഴുതി പുഴയിൽ വീഴുകയായിരുന്നു.

നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളജിലെ ത്തിച്ചെങ്കിലും മരിച്ചു. എം.സി.മുഹമ്മദിൻ്റെയും കദിയുമ്മയുടെയും മകനാണ്. ഭാര്യ. ഷാഹിദ മക്കൾ. അർഷാദ്, ദിൽഷാദ്, തമന്ന. പോസ്റ്റുമോർട്ടത്തി നുശേഷം ഇന്ന് ഉച്ചയോടെ ആക്കോട് ജുമാ മസ്‌ജിദിൽ കബറടക്കും.

webdesk14: