X

തിരിച്ചുവരും, വിശ്വസിക്കൂ.. ഈ ഗ്രൂപ്പ് നിങ്ങളെ നിരാശരാക്കില്ല: മെസ്സി

അപ്രതീക്ഷിത തോല്‍വിയില്‍ തളരാതെ മെസ്സി. അര്‍ജന്റീന കൂടുതല്‍ കരുത്തോടെ തിരികെവരുമെന്നും ഫാന്‍സിനോട് ഞങ്ങളെ വിശ്വസിക്കണമെന്നൂം മെസ്സി അഭ്യര്‍ത്ഥിച്ചു. ഈ ഗ്രൂപ്പ് നിങ്ങളെ ഒരിക്കലും നിരാശരാക്കില്ലെന്നും പറഞ്ഞു. അഞ്ച് മിനിറ്റില്‍ ഉണ്ടായ പിഴവിലാണ് കളി കൈവിട്ടുപോയത്. പിന്നീട് ടീമിന് ഒരുമിച്ച് തിരിച്ചുവരാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണക്കുകൂട്ടലുകളെല്ലാംേ തെറ്റിച്ചുകൊണ്ടാണ് ലയണല്‍ മെസ്സിയുടെ നേതൃത്വത്തിലെത്തിയ അര്‍ജന്റീനയുടെ വമ്പന്‍ താരനിരയെ സൗദി അറേബ്യ അട്ടിമറിച്ചത്. ആദ്യ പകുതിയില്‍ മെസ്സിയുടെ പെനാല്‍ട്ടി ഗോളില്‍ മുന്നിട്ടു നിന്നിരുന്ന അര്‍ജന്റീനയെ രണ്ടാം പകുതിയില്‍ സൗദി നിഷ്പ്രഭമാക്കുകയായിരുന്നു.

web desk 3: