ഓസ്‌കാര്‍ വേദിയില്‍ അവതാരകന്റെ മുഖത്തടിച്ച് നടന്‍ വില്‍ സ്മിത്ത്.ഭാര്യയെ കുറിച്ചുള്ള പരാമര്‍ശമാണ് പ്രകോപനത്തിനിടയാക്കിയത്.

കൊമേഡിയന്‍ ക്രിസ് റോക്കിനെയാണ് വില്‍ സ്മിത്ത് അടിച്ചത്.അടിച്ചത് കാര്യമായിട്ട് ആണോ തമാശക്ക് ആണോ എന്ന് സംശയത്തിലായിരുന്നു കണ്ടുനിന്നവര്‍ ആദ്യം. എന്നാല്‍ ഔദ്യോഗികമായി ഇതിനൊരു വിശദീകരണം ഓസ്‌കാര്‍ അധികൃതര്‍ ഇതുവരെ നല്‍കിയിട്ടില്ല.

മികച്ച നടനുള്ള പുരസ്‌കാരവും വില്‍ സ്മിത്തനാണ്. കിങ് റിച്ചാര്‍ഡ് എന്ന സിനിമയിലൂടെയാണ് മികച്ച നടനുള്ള പുരസ്‌കാരം വില്‍ സ്മിത്ത് സ്വന്തമാക്കിയത്.