X

അവരും മനുഷ്യരല്ലേ, ഓവര്‍ ത്രോ വിധിയിലെ അമ്പയര്‍മാരുടെ തെറ്റിനെ കുറ്റപ്പെടുത്താതെ വില്യംസണ്‍

തന്റെ പ്രവര്‍ത്തികൊണ്ട് ക്രിക്കറ്റിനെ മാന്യമാരുടെ കളിയാക്കി മാറ്റുകയാണ് വില്യംസണ്‍. തുടര്‍ച്ചയായ രണ്ടാം തവണയും ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ തോല്‍വി രുചിക്കേണ്ടി വന്നെങ്കിലും ഇത്തവണ ആരാധകര്‍ക്കിടയില്‍ വിജയിച്ചത് ന്യൂസിലാന്റായിരുന്നു. ഇംഗ്ലണ്ട് കിരീടെ ഉയര്‍ത്തിയത് പൂജ്യം റണ്‍സിന്റെ വിജയത്തിനായിരുന്നു. അതായത് അമ്പയര്‍മാരുടെ തെറ്റ് കാരണം ന്യൂസിലാന്റിന് നഷ്ടമായത് ലോകകിരീടം.

അവസാന ഓവറിലായിരുന്നു വിവാദമായ ഓവര്‍ ത്രോ. ഇംഗ്ലണ്ടിന് മൂന്ന് പന്തില്‍ ഒമ്പത് റണ്‍സ് വേണമെന്നിരിക്കെയാണ് സ്‌റ്റോക്‌സിന്റെ ബാറ്റില്‍ കൊണ്ട് പന്ത് ബൗണ്ടറി ലൈന്‍ കടന്നു പോകുന്നത്. ഇതോടെ ഇംഗ്ലണ്ടിന് ആറ് റണ്‍സ് ലഭിച്ചു. ഐസിസിയുടെ നിയമപ്രകാരം അഞ്ച് റണ്‍സ് മാത്രമാണ് നല്‍കാന്‍ കഴിയുമായിരുന്നത്.

നമ്മള്‍ എന്തായാലും അമ്പയര്‍മാരെ വിശ്വസിക്കുന്നവരാണ്. അവര്‍ നീതിപരമായാണ് വിധി പറയുകയെന്നാണ് വിശ്വാസം. എന്നാല്‍ അവരും മനുഷ്യന്മാരാണ്. മറ്റുളളവരെ പോലെ അവര്‍ക്കും പിഴവ് പറ്റാം. അതുകൊണ്ട് തന്നെ ആ പിഴവിനെ അത്രമേല്‍ കുറ്റപ്പെടുത്താന്‍ ഞാനില്ല,’ വില്യംസണ്‍ വ്യക്തമാക്കി.

ഫൈനലിലെ അമ്പയറിങ്ങിനെതിരെ വിമര്‍ശനവുമായി അമ്പയറിങ്ങിലെ ഇതിഹാസമായ സൈമണ്‍ ടോഫല്‍ രംഗത്തെത്തിയിരുന്നു. വിവാദമായ ഓവര്‍ ത്രോയില്‍ ആറ് റണ്‍സ് ഇംഗ്ലണ്ടിന് നല്‍കിയത് വലിയ പിഴവാണെന്നാണ് മുന്‍ അമ്പയറായ ടോഫല്‍ ആരോപിക്കുന്നത്.

ഐസിസിയുടെ നിയമപ്രകാരം അഞ്ച് റണ്‍സ് മാത്രമാണ് നല്‍കാന്‍ കഴിയുമായിരുന്നത് എന്നും അങ്ങനെയെങ്കില്‍ ആറ് റണ്‍സ് നല്‍കാന്‍ എങ്ങനെയാണ് അമ്പയര്‍മാര്‍ തീരുമാനിച്ചതെന്നും വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ടോഫലും രംഗത്തെത്തിയത.്‌

web desk 3: