ജലന്തര്‍ (പഞ്ചാബ്): അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു. പഞ്ചാബിലെ ജോഹിന്ദര്‍ നഗര്‍ സ്വദേശിയായ ആസാദ് സിങിനാണ് ഭാര്യയുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഗുതുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികില്‍സയിലാണിപ്പോള്‍. ഇയാളുടെ നില അതീവ ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ആസാദ് ഉറങ്ങിക്കിടക്കുമ്പോള്‍ ഭര്‍ത്താവിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് സംശയത്തെത്തുടര്‍ന്ന് ഭാര്യ സുഖ്‌വന്ത് കൗര്‍ വടി ഉപയോഗിച്ച് ഭര്‍ത്താവിന്റെ തലയ്ക്ക് അടിച്ച് ബോധം കെടുത്തി. ബോധം നഷ്ടമായത്തോടെ കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിക്കുകയും. തുടര്‍ന്ന് മുറിച്ച ജനനേന്ദ്രിയം കക്കൂസില്‍ ഒഴുക്കുകയായിരുന്നു ഇവര്‍. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ആസാദിന്റെ പിതാവ് നല്‍കിയ പരാതിയില്‍ ഭാര്യ സുഖ്‌വന്ത് കൗറിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ആസാദ്-സുഖ്‌വന്ത് കൗര്‍ ദാമ്പത്യബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്.