X

പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു

സ്വകാര്യ ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്ക്കിടയില്‍ യുവതി മരിച്ചു. പാലക്കാട് ധോണി സ്വദേശി വിനിഷ (30) ആണ് മരിച്ചത്. ഡോക്ടര്‍മാരുടെ ചികിത്സ പിഴവാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ രക്തസമ്മര്‍ദം കൂടിയെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

webdesk14: