X

ഗുജറാത്തില്‍ 5 വര്‍ഷത്തിനിടെ കാണാതായത് 40,000-ത്തിലേറെ സ്ത്രീകള്‍; കണക്ക് പുറത്തുവിട്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗുഝറാത്തില്‍ 40,000 സ്ത്രീകളെ കാണാതായതായി ഔദ്യോഗിക കണക്കുകള്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2016ല്‍ 7712, 2018ല്‍ 9246, 2019ല്‍ 9268 എന്നിങ്ങനെയാണ് സ്ത്രീകളെ കാണാതായത്.

2021ല്‍ സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ കണക്ക് പ്രകാരം 2019-20 വര്‍ഷത്തില്‍ അഹമ്മദാബാദിലും വഡോദരയിലുമായി 4722 സ്ത്രീകളെ കാണാതായതായി അറിയിച്ചിരുന്നു. അതിന് മുമ്പുള്ള അഞ്ച് വര്‍ഷത്തെ കണക്കാണ് എന്‍.സി.ആര്‍.ബി ഇപ്പോള്‍ പുറത്ത്വിട്ടിരിക്കുന്നത്. ഇത്തരത്തില്‍ കാണാതാകുന്ന സ്ത്രീകളില്‍ പലരും ലൈംഗിക വൃത്തിയിലേക്ക് കടത്തുന്നതായി തെളിഞ്ഞെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായ സുധീര്‍ സിന്‍ഹ പറഞ്ഞു.

webdesk14: