X

‘വനിതകള്‍ക്കെന്താ രാത്രി കാര്യം’; പട്രോളിങ്ങിന് ഇറങ്ങിയ വനിതാ പൊലീസുകാരെ തിരിച്ചുവിളിച്ചു പരിഹസിച്ചതായി ആക്ഷേപം

കോഴിക്കോട്: നഗരത്തില്‍ രാത്രി വാഹന പട്രോളിങ്ങിനിറങ്ങിയ വനിതാ പൊലീസ് സംഘത്തെ അസിസ്റ്റന്റ് പൊലിസ് കമ്മീഷണര്‍ തിരിച്ചുവിളിച്ചു പരിഹസിച്ചതായി ആക്ഷേപം. വനിതകള്‍ രാത്രി പട്രോളിങ്ങിനിറങ്ങിയിട്ട് എന്തു കാര്യമെന്നായിരുന്നു വയര്‍ലെസിലൂടെയുള്ള പരിഹാസം. ഇതോടെ വനിതാ പൊലീസുകാര്‍ പട്രോളിങ് അവസാനിപ്പിച്ചു തിരിച്ചുപോയി. വിഷയം മേലധികാരികളെ അറിയിച്ചിട്ടുണ്ട്.

സിറ്റിയിലെ രാത്രിയിലെ ക്രമസമാധാന ചുമതല ഓരോ ദിവസവും എട്ട് അസി.കമ്മീഷണര്‍മാര്‍ മാറിമാറിയാണ് നിര്‍വഹിക്കുക. ഇതില്‍ ഒരു ഉദ്യോഗസ്ഥനാണ് പട്രോളിങ്ങിനിറങ്ങിയ വനിതാ പൊലീസുകാരെ ആക്ഷേപിച്ചതായി ആരോപണമുള്ളത്.

വനിതാ ഹെല്‍പ് ലൈനിന്റെ ഭാഗമായി വൈകീട്ട് അഞ്ചുമുതല്‍ രാവിലെ എട്ടു വരെ രണ്ടു വനിതാ പൊലീസുകാരാണ് നഗരത്തില്‍ വാഹന പട്രോളിങ് നടത്തുക. ഓരോ ദിവസവും ഓരോ സ്‌റ്റേഷനിലെ പൊലീസുകാര്‍ക്കായിരിക്കും ചുമതല.

web desk 1: