കോഴിക്കോട്: ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് മലബാറിലെ പ്രമുഖ വസ്ത്രവ്യാപാര കേന്ദ്രമായ ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ സഹകരണത്തോടെ ചന്ദ്രിക നടത്തിയ പ്രചവന മല്‍സരത്തില്‍ ഒന്നാം സ്ഥാനക്കാരനുളള റോയല്‍ എന്‍ഫീല്‍ഡ് ബുളറ്റ് മലപ്പുറം വണ്ടൂരിലെ വി.അരവിന്ദിന്. രണ്ടാം സ്ഥാനക്കാരനുളള ആക്ടീവ സ്‌കൂട്ടറിന് കോഴിക്കോട് കുറ്റിയാടി പൂളക്കലിലെ പി.അബ്ദുല്‍ സമീം അര്‍ഹനായി. ഇന്നലെ ചന്ദ്രികയില്‍ നടന്ന ചടങ്ങില്‍ പ്രമുഖ വ്യവസായിയും ഫിയാഫ് മുന്‍ വൈസ് പ്രസിഡണ്ടും ഫുട്‌ബോള്‍ സംഘാടകനുമായ പി.വി ഗംഗാധരന്‍ നറുക്കെടുപ്പ് നിര്‍വഹിച്ചു. ചന്ദ്രിക എഡിറ്റര്‍ സി.പി സൈതലവി, ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുഹമ്മദ് നജീബ്, റസിഡന്‍ഡ് മാനേജര്‍ പി.കെ ജാഫര്‍, ഫാമിലി വെഡ്ഡിംഗ് സെന്റര്‍ ഡയരക്ടര്‍മാരായ കല്ലില്‍ ഇമ്പിച്ചി അഹമ്മദ്, ഇ.കെ അബ്ദുല്‍ ബാരി, സൈബത്ത്, ചന്ദ്രിക പരസ്യവിഭാഗം മാനേജര്‍ നബീല്‍ തങ്ങള്‍, സര്‍ക്കുലേഷന്‍ മാനേജര്‍ ഒ.വി അഹമ്മദ് കോയ, ജുനൈദ് കാപ്പാട്, ഫാമിലി വെഡ്ഡിംഗ് സെന്റര്‍ ഈവന്റ് മാനേജര്‍ എം.ഷുഹൈബ് എന്നിവര്‍ പങ്കെടുത്തു. ലോകകപ്പ് ആര് സ്വന്തമാക്കും, രണ്ടാം സ്ഥാനം ആര് നേടും എന്നീ ചോദ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മല്‍സരം. ഫ്രാന്‍സ് കപ്പും ക്രൊയേഷ്യ രണ്ടാം സ്ഥാനവും നേടുമെന്ന് കൃത്യമായി പ്രവചിച്ച 400 പേരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് അരവിന്ദിനെയും അബ്ദുല്‍ സമീമിനെയും വിജയികളായി തെരഞ്ഞെടുത്തത്. ശരിയുത്തരങ്ങള്‍ അയച്ചവരില്‍ നിന്നും നറുക്കെടുപ്പിലൂടെ 25 പേരെ പ്രോല്‍സാഹന സമ്മാനത്തിനും തെരഞ്ഞെടുത്തു. സമ്മാനദാനം ഈ മാസാവസാനം നടക്കും.

പ്രോല്‍സാഹന സമ്മാന വിജയികള്‍
കോഴിക്കോട്: റഷ്യയില്‍ സമാപിച്ച ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് മലബാറിലെ ഏറ്റവും മികച്ച വസ്ത്ര വ്യാപാര സ്ഥാപനമായ ഫാമിലി വെഡ്ഡിംഗ്‌സിന്റെ സഹകരണത്തോടെ ‘ചന്ദ്രിക’ നടത്തിയ പ്രവചന മത്സരത്തില്‍ പ്രോത്സാഹന ഗിഫ്റ്റ് വൗച്ചറിന് അര്‍ഹരായവര്‍ ഇവരാണ്. 1) നിഹാല്‍, പാക്കത്തൊടി ഹൗസ്, മുസ്‌ലിയാരങ്ങാടി. 2) മുഹമ്മദ് അയാന്‍, നാനാക്കല്‍ ഹൗസ്, വള്ളുവമ്പ്രം. 3) ഷജീം, ചോലക്കുഴി ഹൗസ്, വാഴക്കാട്. 4) മഹറൂഫ്, ബൈത്തുല്‍ അമാന്‍, ചാല. 5) യൂസുഫ്, കോട്ടമ്മല്‍, മൊറയൂര്‍. 6) ഷാഹിന്‍ പി.പി, പി.പി ഹൗസ്, വാരം. 7) അബ്ദുല്‍ ഹമീദ്, എ.കെ ഹൗസ്, ചെമ്പ്ര. 8) ഫിസ മെഹ്‌റിന്‍, ഒതയോത്ത് കുറ്റിയില്‍, കുറ്റിയാടി. 9) ഹുനൈസ് ഹസ്സന്‍ എം.കെ, സി.എസ്.ഐ കോമ്പൗണ്ട്, ചെറുവണ്ണൂര്‍. 10) മൊയ്തീന്‍കുട്ടി സി.ഇ, ചമ്മലില്‍ ഹൗസ്, ചേലേമ്പ്ര. 11) ഫാത്തിമ, കാവുങ്ങല്‍ ഹൗസ്, എ.ആര്‍ നഗര്‍. 12) സ്വാമിനാഥന്‍ കെ, കൂര്‍ക്കപ്പറമ്പില്‍ ഹൗസ്, പന്നിയങ്കര. 13) റുഷിദ ടി.കെ, ബൈത്തുന്നൂര്‍, കക്കാട്. 14) മുഹമ്മദ് ഷാലിം സി, ചോലക്കല്‍ വീട്, നാട്ടുകല്‍, പാലക്കാട്. 15) ഹസീന, കള്ളിക്കൂടത്തില്‍, ആരാമ്പ്രം. 16) മഹമൂദ്, ദാറുല്‍ ഫലാഹ്, തലശ്ശേരി. 17) നഷീദ എം.എം, മേച്ചേരി മീത്തല്‍, വില്യാപ്പള്ളി. 18) സാറ, സി.ബി.വി ഹൗസ്, കുണ്ടുങ്ങല്‍. 19) യാസര്‍ കെ.എം, ചരുവിലകം ഹൗസ്, കുറ്റിച്ചിറ. 20) അബൂബക്കര്‍ കെ, ചെള്ളപ്പുറം ഹൗസ്, കണ്ണമംഗലം. 21) അന്‍ഷിദ് ഷാനു എം, തൃപ്പക്കുളം ഹൗസ്, പള്ളിക്കല്‍. 22) ഷമീറ കെ, കോപ ഹൗസ്, പനമരം. 23) ഷാഹിന ടി.വി, ടി.വി ഹൗസ്, കാമ്പില്‍. 24) അഫ്‌സല്‍ വി, വരിക്കോടന്‍ ഹൗസ്, വെസ്റ്റ് കോഡൂര്‍. 25) അമീന സിതാര, ജന്നത്ത് മഹല്‍, പടനിലം.

ചതിച്ചത് ബ്രസീലും അര്‍ജന്റീനയും പിന്നെ ജര്‍മനിയും

കോഴിക്കോട്:എല്ലാവരെയും ചതിച്ചത് ബ്രസീലും അര്‍ജന്റീനയും…. ഫ്രാന്‍സ് കപ്പടിക്കുമെന്നും ക്രൊയേഷ്യക്കാര്‍ രണ്ടാം സ്ഥാനം നേടുമെന്നും പക്ഷേ 400 പേര്‍ കൃത്യമായി പ്രവചിച്ചത് അല്‍ഭുതമായി. മലബാറിലെ ഏറ്റവും മികച്ച വസ്ത്ര വില്‍പ്പന കേന്ദ്രമായ ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ സഹകരണത്തോടെ ചന്ദ്രിക നടത്തിയ ലോകകപ്പ് പ്രവചന മല്‍സരത്തില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും ബ്രസീലിന് അനുകൂലമായാണ് പ്രവചനം നടത്തിയത്. രണ്ടാം സ്ഥാനത്ത് വന്നത് അര്‍ജന്റീനക്കാരും. സ്‌പെയിന്‍, ജര്‍മനി എന്നിവര്‍ക്കൊപ്പവുമുണ്ടായിരുന്നു കൂറെ പേര്‍. പക്ഷേ നെയ്മറുടെ ബ്രസീല്‍ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് തോറ്റ് പുറത്തായപ്പോള്‍ ലയണല്‍ മെസിയുടെ അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ തന്നെ മടങ്ങി. ഫ്രാന്‍സിനോട് തോറ്റ് മെസിയും സംഘവും മടങ്ങിയപ്പോള്‍ ജര്‍മനിക്കൊപ്പം നിന്നവരായിരുന്നു കൂടുതല്‍ വഞ്ചിതരായത്. നാല് വര്‍ഷം മുമ്പ് ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ഒന്നാം സ്ഥാനം നേടിയ ജര്‍മന്‍കാര്‍ ഇത്തവണ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. മെക്‌സിക്കോയോട് ആദ്യ കളിയില്‍ ജര്‍മനി തോറ്റിട്ടും അവര്‍ കപ്പടിക്കുമെന്ന് പതിനായിരത്തിലധികം പേരാണ് പ്രവചിച്ചത്. സ്‌പെയിനും കൂടുതല്‍ പിന്തുണ നേടി. പക്ഷേ സെര്‍ജിയോ റാമോസ് നയിച്ച ടീം പ്രി ക്വാര്‍ട്ടറില്‍ റഷ്യക്ക് മുന്നില്‍ അടിയറവ് പറയുകയായിരുന്നു. ഫ്രാന്‍സ് ആധികാരികമായി കപ്പ് സ്വന്തമാക്കിയപ്പോള്‍ അത് കൃത്യമായി മുന്നില്‍ കണ്ടു 400 പേര്‍. ലുക്കാ മോദ്രിച്ച് നയിച്ച ക്രൊയേഷ്യക്കാരുടെ റണ്ണര്‍ അപ്പ് സ്ഥാനവും ഇവര്‍ക്ക് തെറ്റിയില്ല. നറുക്കെടുപ്പില്‍ ഭാഗ്യവാനായ അരവിന്ദ് ബാംഗ്ലൂരില്‍ സി.എ വിദ്യാര്‍ത്ഥിയാണ്. വണ്ടൂരിലെ അമ്പലപ്പടിയിലെ കൂട് ഹൗസിലാണ് താമസം. ഫ്രാന്‍സിന്റെ മികവ് തന്നെയാണ് തന്റെ പ്രവചനത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രിക മലപ്പുറം ഓഫീസില്‍ നിക്ഷേപിച്ച കൂപ്പണിനാണ് ഭാഗ്യം വന്നത്. എന്‍ഫീല്‍ഡ് ബുളറ്റിന്റെ സന്തോഷത്തില്‍ ചന്ദ്രികക്കും ഫാമിലി വെഡ്ഡിംഗ് സെന്ററിനും അരവിന്ദ് നന്ദി പറഞ്ഞു. പരപ്പനങ്ങാടി കോടതി ജീവനക്കാരനാണ് പള്ളിയത്ത് പറമ്പത്ത് ഹൗസിലെ പി. അബ്ദുല്‍ സമീം. ഫ്രാന്‍സും ക്രൊയേഷ്യയുമായിരുന്നു സമീമിന് ഇഷ്ടപ്പെട്ട ടീമുകള്‍.
വടകര, കുന്ദമംഗലം, മേപ്പാടി, മഞ്ചേരി എന്നിവിടങ്ങളിലായി ചുരുങ്ങിയ കാലത്തിനുള്ളില്‍ വിശ്വാസ്യത നേടിയ വസ്ത്ര വില്‍പ്പന സ്ഥാപനമാണ് ഫാമിലി വെഡ്ഡിംഗ് സെന്റര്‍. ലോകകപ്പിന്റെ ആവേശത്തിനൊപ്പം മല്‍സര പ്രവചനത്തിലും മലയാളികളുടെ ആവേശ മനസ്സ് സന്തോഷജനകവും അഭിനന്ദനീയവുമാണെന്ന് ഫാമിലി വെഡ്ഡിംഗ് സെന്റര്‍ ഡയരക്ടര്‍മാരായ കല്ലില്‍ ഇമ്പിച്ചി അഹമ്മദും ഇ.കെ അബ്ദുല്‍ ബാരിയും പറഞ്ഞു.