കോട്ടയം: ഒമാന്‍ വേള്‍ഡ് മലയാളി ഓര്‍ഗനൈസേഷന്‍ കമ്മറ്റി ഇന്ന് 6 മണിക്ക് മസ്‌ക്കറ്റ് സഫീര്‍ പ്ലാസ ഹോട്ടലില്‍ വെച്ച് നടക്കും. ഭാരവാഹികളുടെ തെരഞ്ഞെടുപ്പും വേള്‍ഡ് മലയാളി ഓര്‍ഗനൈസേഷന്‍ രണ്ടു വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന ‘മഹാത്മാഗാന്ധി ഗോള്‍ഡ് മെഡല്‍ ‘പുരസ്‌ക്കാര ജേതാവിനെയും പ്രഖ്യാപിക്കും. മഹാത്മജിയുടെ ചിത്രം ആലേഖനം ചെയ്ത ഗോള്‍ഡ് മെഡലും അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ജീവകാരുണ്യ മേഖലയില്‍ മികച്ച സേവനങ്ങള്‍ നടത്തിയ വ്യക്തികളെയും സംഘടനകളെയുമാണ് അവാര്‍ഡിനായി പരിഗണിക്കുക. 2019 ജനുവരിയില്‍ അവാര്‍ഡ് വിതരണം ചെയ്യും. മലയാളികളെ ഏറ്റവും കൂടുതല്‍ ചിന്തിപ്പിക്കുന്നതും വിജ്ഞാനപ്രദവും വിനോദവും നല്‍കുന്നതുമായ ടെലിവിഷന്‍ പരിപാടികള്‍ക്കും അവാര്‍ഡ് വിതരണത്തിനോടനുബന്ധിച്ച് പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കുമെന്ന് വേള്‍ഡ് മലയാളി ഓര്‍ഗനൈസേഷന്‍ സെക്രട്ടറി സാബു മുരിക്കവേലി അറിയിച്ചു.