X
    Categories: indiaNews

സ്വകാര്യ കമ്പനികളില്‍ കന്നഡികര്‍ക്ക് മുന്‍ഗണന നല്‍കണം; പുതിയ നീക്കവുമായി യെദ്യൂരപ്പ

ബെംഗളൂരു: ജോലിയില്‍ കര്‍ണാടക സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ സ്വകാര്യകമ്പനികളോട് ഒരു ഉത്തരവിലൂടെ നിര്‍ദേശം നല്‍കാനൊരുങ്ങുകയാണ് കര്‍ണാടക സര്‍ക്കാര്‍. എല്ലാ വിഭാഗങ്ങളില്‍പ്പെട്ട ജോലികള്‍ക്കും വൈദഗ്ധ്യം ആവശ്യമുള്ള ജോലികള്‍ക്കും കന്നഡികര്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവിടാനൊരുങ്ങുന്നത്. സംസ്ഥാനത്തെ എല്ലാ സ്വകാര്യ കമ്പനികള്‍ക്കും വ്യവസായസ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമായിരുക്കുമെന്ന് കര്‍ണാടക നിയമ, പാര്‍ലമെന്ററി വകുപ്പ് മന്ത്രി ജെസി മധുസ്വാമി അറിയിച്ചു.

മെക്കാനിക്ക്, ക്ലര്‍ക്ക്, അക്കൗണ്ടന്റ്, സൂപ്പര്‍വൈസര്‍, പിയൂണ്‍, ഹെല്‍പ്പേര്‍സ്, മറ്റ് ഓഫീസ് സ്റ്റാഫുകള്‍ എന്നിവരാണ് വൈദഗ്ധ്യമാവശ്യമില്ലാത്ത സി,ഡി വിഭാഗങ്ങളില്‍പ്പെടുന്നത്. മാനേജ്‌മെന്റ് തലത്തില്‍ ജോലിചെയ്യുന്നവര്‍ വൈദഗ്ധ്യമാവശ്യമുള്ള എ,ബി വിഭാഗം തൊഴിലില്‍ ഉള്‍പ്പെടും. ഈ രണ്ട് വിഭാഗത്തിലും കനന്നഡികര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സ്വകാര്യ കമ്പനികളോട് ആവശ്യപ്പെടാനാണ് സര്‍ക്കാര്‍ തീരുമാനം.

ജനതാദള്‍ എസില്‍ നിന്നുമുള്ള എംഎല്‍സി ബസാവരാജ് ഹൊരട്ടി ബുധനാഴ്ച്ച കൗണ്‍സിലിനുമുന്നില്‍ വിഷയം അവതരിപ്പിച്ചിരുന്നു. സ്വകാര്യമേഖലയില്‍ കന്നഡികര്‍ക്ക് സംവരണം നല്‍കണമെന്ന് കന്നഡ വികസന അതോറിറ്റി വര്‍ഷങ്ങള്‍ക്കുമുന്‍പ് തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കര്‍ണാടക സര്‍ക്കാര്‍ കന്നഡികള്‍ക്ക് മുന്‍ഗണന നല്‍കുകയാണെങ്കില്‍ കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളിലെ ഐടി മേഖലയിലുള്‍പ്പെടെ ജോലി ചെയ്യുന്ന നിരവധി മലയാളികളെയും അത് വലിയ രീതിയില്‍ ബാധിക്കാന്‍ സാധ്യതയുണ്ട്.

web desk 3: