Connect with us

kerala

ജനങ്ങളെ കബളിപ്പിച്ചുകൊണ്ട് മറ്റൊരു ബജറ്റ്

ജീവനക്കാർക്കും പെൻഷൻകാർക്കും ഈ ബജറ്റിൽ മിതമായ ആശ്വാസം ലഭിച്ചേക്കാം എന്ന് കരുതിയാലും പന്ത്രണ്ടാമത്തെ ശമ്പള പരിഷ്കരണ കമ്മീഷനിൽ ഫലം പുറത്തായിട്ടില്ല.

Published

on

കെ എൻ ബാലഗോപാൽ അവതരിപ്പിച്ച കേരള  ബജറ്റ് ആകെ തുക അവലോകനം ചെയ്താൽ, ചില മേഖലകളിൽ മാത്രം ആവശ്യമായ സഹായവും പരിഷ്‌ക്കരണവും അടങ്ങിയിട്ടുള്ളവയാണ്. എന്നാൽ ജനപ്രിയ പ്രഖ്യാപനങ്ങളുടെ കുറവിനും കടുത്ത നികുതി വർധനവും കാരണം കേരള ജനതയ്ക്കും പ്രതിപക്ഷത്തിനും  നിരാശയാണ് ബജറ്റ് സമ്മാനിച്ചത്.

2,500 കോടി രൂപയുടെ ക്ഷാമബത്ത  കുടിശ്ശിക ഉടൻ വിതരണം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ. ജീവനക്കാർക്കും പെൻഷൻകാർക്കും ഈ ബജറ്റിൽ മിതമായ ആശ്വാസം ലഭിച്ചേക്കാം എന്ന് കരുതിയാലും പന്ത്രണ്ടാമത്തെ ശമ്പള പരിഷ്കരണ കമ്മീഷനിൽ ഫലം പുറത്തായിട്ടില്ല. എന്നാൽ അഷ്വേർഡ് പെൻഷൻ പദ്ധതി  എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു.റോഡുകൾ, പാലങ്ങൾ, ടൂറിസം പ്രോജക്റ്റുകൾ , ഗ്രാമീണ വീടുകൾ എന്നിവയിലേക്ക് വലിയ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.  4,219.41 കോടി രൂപ റോഡുകൾക്കും പാലങ്ങൾക്കുമായി അനുവദിച്ചു. ലൈഫ് മിഷൻ വഴി 1 ലക്ഷം വീടുകൾ, കെ ഹോംസ് ടൂറിസം പദ്ധതി പ്രകാരം കോവളം, മൂന്നാർ, കുമരകം, ഫോർട്ട് കൊച്ചി തുടങ്ങിയ ഇടങ്ങളില്‍ ഒഴിഞ്ഞ വീടുകൾ വഴി കൂടുതൽ ടൂറിസം വികസിപ്പിക്കാനും നിർദ്ദേശം ലഭിച്ചു.

കൃഷി  വളർച്ചയ്ക്കായി 150 കോടി, വിലക്കയറ്റം തടയുന്നതിനായി 2063 കോടി, മുതിർന്ന പൗരന്മാർ ക്കും പുതിയ സംരഭം  ആരംഭിക്കാൻ പ്രത്യേക പരിഗണന, വന്യമൃഗ ആക്രമണം നേരിടാനും, തീരദേശ മേഖല വികസിപ്പിക്കാൻ 100 കോടി രൂപ തുടങ്ങിയവ വകയിരുത്തി. ജനപ്രിയമായ ക്ഷേമപെൻഷൻ വർധന  പ്രതീക്ഷ ചെയ്തിരുന്നുവെങ്കിലും 100-150 രൂപ കൂട്ടലിന്‍റെ അഭാവം കാണപ്പെട്ടു.പങ്കാളിത്ത പെൻഷനുള്ള പ്രതീക്ഷയും, 12ആം ശമ്പള പരിഷ്കരണ കമ്മീഷൻ അറിയിപ്പ് നന്നായി നടപ്പിലാകുന്നില്ലെന്ന കാര്യം അപ്രതീക്ഷിതമായിരുന്നു.

ഭൂനികുതി, കോടതിയുടെ ഫീസ്, ഇലക്ട്രിക് വാഹന നികുതി എന്നിവയുടെ വർധനവുകൾ ചെലവുകൾ ഉയർത്തിയേക്കാം. ഇത് സാധാരണ ജനതയ്ക്കും ബുദ്ധിമുട്ടുണ്ടാക്കും. പഴഞ്ചൻ സർക്കാർ വാഹനങ്ങൾ മാറ്റുന്നതിനായി 100 കോടി വകയിരുത്തിയിരുത്തിയിട്ടുണ്ട്. എന്നാൽ, കൃഷി-വികസനത്തിന് കൂടുതൽ ശക്തമായ കരുതലുകൾ ആവശ്യമാണ്.

ഇന്ന് അവതരിപ്പിച്ച കേരള ബജറ്റിൽ, സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ചെറിയ സഹായങ്ങൾ ഉണ്ടാക്കിയിരുന്നെങ്കിലും, നികുതി വർധനയും പൊതുജനത്തെ കബളിപ്പിക്കലുമാണ് യഥാർത്ഥത്തില്‍ നടന്നത്.  വിശാലമായ വികസന പദ്ധതികൾ ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സ്വന്തം നാട്ടില്‍ മാത്രമായി ഒതുങ്ങി.  ജനപ്രിയ പ്രഖ്യാപനങ്ങൾ  പ്രതീക്ഷകളും നിറവേറ്റിയില്ല. ആകെ 2025 ബജറ്റ്, കാര്യക്ഷമമായി പദ്ധതികൾ നടപ്പാക്കുമെന്ന് തോന്നുന്നില്ല. എന്നാൽ പൊതുജനങ്ങളുടെ പ്രതീക്ഷകൾ പൂർത്തിയാക്കാത്തതിനാൽ സമഗ്രമായ പ്രതിഫലനങ്ങൾ ലഭിക്കുവാൻ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് തന്നെ ധാരാളം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലഹരി ഇടപാട്; ‘തുമ്പിപ്പെണ്ണ്’ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് 10 വര്‍ഷം തടവ്

ലഹരിമരുന്ന് കച്ചവടക്കാര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമിടയില്‍ ‘തുമ്പിപ്പെണ്ണ്’ എന്ന് വിളിപ്പേരുള്ള കോട്ടയം ചിങ്ങവനം സ്വദേശിനി സൂസിമോള്‍ സണ്ണി, ആലുവ സ്വദേശി അമീര്‍ ഹുസൈല്‍ എന്നിവരെയാണ് തടവ് ശിക്ഷക്ക് വിധിച്ചത്

Published

on

ലഹരി ഇടപാട് കേസില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് 10 വര്‍ഷം തടവ്. ലഹരിമരുന്ന് കച്ചവടക്കാര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമിടയില്‍ ‘തുമ്പിപ്പെണ്ണ്’ എന്ന് വിളിപ്പേരുള്ള കോട്ടയം ചിങ്ങവനം സ്വദേശിനി സൂസിമോള്‍ സണ്ണി, ആലുവ സ്വദേശി അമീര്‍ ഹുസൈല്‍ എന്നിവരെയാണ് തടവ് ശിക്ഷക്ക് വിധിച്ചത്. എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്

2023 ഒക്ടോബറിലാണ് കലൂര്‍ സ്റ്റേഡിയം പരിസരത്തുനിന്ന് 350 ഗ്രാം എം.ഡി.എം.എയുമായി സൂസിമോള്‍ ഉള്‍പ്പടെയുള്ളവരെ പിടികൂടിയത്. വിമാനത്തില്‍ കൊച്ചിയിലെത്തിക്കുന്ന ലഹരിമരുന്ന് അവിടെവെച്ച് കവറുകളിലാക്കി മാലിന്യമെന്നോണം ഉപേക്ഷിക്കുകയാണ് പതിവ്. ഇവര്‍ നല്‍കുന്ന അടയാളം പിന്തുടര്‍ന്ന് കൊച്ചിയിലുള്ളവര്‍ ലഹരിമരുന്ന് വിമാനത്താവള പരിസരത്തുനിന്ന് ശേഖരിക്കും

Continue Reading

kerala

ഒക്ടോബറില്‍ മെസിയും സംഘവും കേരളത്തില്‍; സ്ഥിരീകരിച്ച് ടീമിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സര്‍

അര്‍ജന്റീന ഫുട്ബാള്‍ ടീം ഒക്ടോബറില്‍ ഇന്ത്യയിലെത്തുമെന്ന് എച്ച്എസ്ബിസി പ്രസ്താവനയില്‍ പറഞ്ഞു

Published

on

ഒക്ടോബറില്‍ മെസിയും സംഘവും കേരളത്തില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സര്‍ എച്ച്എസ്ബിസി. അര്‍ജന്റീന ടീമിന്റെ ഇന്ത്യ, സിംഗപ്പൂര്‍ രാജ്യങ്ങളിലെ ഔദ്യോഗിക സ്‌പോണ്‍സര്‍ ആയി എച്എസ്ബിസി കഴിഞ്ഞ ദിവസം കരാര്‍ ഒപ്പിട്ടിരുന്നു.

14 വര്‍ഷത്തിന് ശേഷം ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്ബാള്‍ ടീം ഒക്ടോബറില്‍ ഇന്ത്യയിലെത്തുമെന്ന് എച്ച്എസ്ബിസി പ്രസ്താവനയില്‍ പറഞ്ഞു. 2011 സെപ്തംബറിലാണ് ഇതിന് മുമ്പ് മെസിയും സംഘവും ഇന്ത്യയിലെത്തിയത്. കൊല്‍ക്കത്തയില്‍ വെനസ്വേലക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനായിട്ടായിരുന്നു അന്ന് ടീം എത്തിയത്. മത്സരത്തില്‍ 1-0ത്തിന് അര്‍ജന്റീന ജയിച്ചു.

Continue Reading

kerala

അമ്മയുടെ പ്രായമുള്ള ആര്‍ ബിന്ദു സ്വന്തം വകുപ്പ് ഏതെന്ന് ഇടയ്ക്ക് ഓര്‍ക്കണം; രാഹുല്‍ മാങ്കൂട്ടത്തില്‍

ഇന്നത്തെ തലമുറ ശരീരഘടനയുടെ പേരില്‍ വട്ടപ്പേരുകള്‍ ഇല്ലാത്ത കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്

Published

on

അമ്മയുടെ പ്രായമുള്ള ആര്‍ ബിന്ദു സ്വന്തം വകുപ്പ് ഏതെന്ന് ഇടയ്ക്ക് ഓര്‍ക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. അണ്‍ പാര്‍ലമെന്ററിയി ആയി ഒരു വാക്ക് പോലും സഭയില്‍ പറഞ്ഞിട്ടില്ലെന്നും പരിഹാസ്സവും പുച്ഛവും നിറഞ്ഞ രീതിയിലായാണ് മന്ത്രി പ്രതികരിച്ചതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു. അക്കാദമിക്കായി മന്ത്രി മറുപടി പറയണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ആശ പ്രവര്‍ത്തകരുടെ വിഷയത്തില്‍ ആരോഗ്യ മന്ത്രി എന്ത് കൊണ്ട് രേഖ സഭയില്‍ വച്ചില്ല. സിക്കിമില്‍ ആശാ പ്രവര്‍ത്തകരുടെ വേതനം സംബന്ധിച്ചു വീണ ജോര്‍ജ്‌ല കയ്യില്‍ ഉണ്ടെന്നു അവകാശപ്പെട്ട രേഖ എവിടെയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. തന്റെ വണ്‍ എ നോട്ടീസ് നു മന്ത്രി വീണാ ജോര്‍ജ് മറുപടി നല്‍കിയില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

100% സാക്ഷരതയുള്ള കേരളത്തില്‍ ചീഫ് സെക്രട്ടറി പോലും തൊലിയുടെ നിറത്തിന്റെ പേരില്‍ അപമാനിക്കപ്പെടുന്നു. ഇത് ഏതുതരം പുരോഗമനമാണ്. ലഹരിയുടെ വിഷയത്തിലും വയലന്‍സ് വിഷയത്തിലും പലപ്പോഴും സമൂഹം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പുതിയ തലമുറയുണ്ടല്ലോ, ജെന്‍ x എന്നും ആല്‍ഫ കിഡ്സ് എന്നും ഒക്കെ വിളിക്കുന്ന കുട്ടികള്‍, അവര്‍ ഈ പൊളിറ്റിക്കല്‍ കറക്ട്നസ് കാര്യത്തില്‍ മുതിര്‍ന്ന തലമുറക്ക് ഒരു മാതൃകയാണ്. ഇന്നത്തെ തലമുറ ശരീരഘടനയുടെ പേരില്‍ വട്ടപ്പേരുകള്‍ ഇല്ലാത്ത കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.

അവരെ മുതിര്‍ന്നവര്‍ മാതൃകയാക്കണം. ഒരുതരത്തിലും അംഗീകരിക്കപ്പെട്ടുകൂടാത്ത സമീപനമാണ് ശാര്‍ദാ മുരളീധരന് നേരിടേണ്ടി വന്നിട്ടുള്ളതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു.

Continue Reading

Trending