X
    Categories: CultureMoreViews

തോല്‍വിക്ക് കാരണം എന്റെ അമിത ആത്മവിശ്വാസം; തുറന്നു പറഞ്ഞ് യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: യു.പി ഉപതെരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസമാണ് പരാജയകാരണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉപരതെരഞ്ഞെടുപ്പ് ഫലം വലിയ പാഠമാണ് നല്‍കുന്നത്. തെറ്റുകള്‍ തിരുത്തി 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മികച്ച പ്രകടനം നടത്തുമെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ യോഗി പറഞ്ഞു.

ഇരു മണ്ഡലങ്ങളിലേയും തോല്‍വി മൂന്‍കൂട്ടി കാണാനായില്ല. പാര്‍ട്ടി പ്രവര്‍ത്തകരോട് മുമ്പ് പറഞ്ഞ ഒരു കാര്യം ഓര്‍ക്കുന്നു. ‘തെരഞ്ഞെടുപ്പുകള്‍ എപ്പോഴും തെരഞ്ഞെടുപ്പുകളാണ്. അവയെ തീരെ ചെറുതായി കാണരുത്. തെരഞ്ഞെടുപ്പുകള്‍ പരീക്ഷകള്‍ പോലെയാണ്. അമിത ആത്മവിശ്വാസം കാണിക്കുന്നതിന് പകരം തയ്യാറെടുപ്പുകള്‍ വിശദമായി പരിശോധിക്കുകയാണ് പ്രധാനം’- ആദിത്യനാഥ് വ്യക്തമാക്കി.

ബി.ജെ.പിയുടെ കോട്ടകളായ ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലാണ് എസ്.പി സ്ഥാനാര്‍ഥികള്‍ മികച്ച വിജയം നേടിയത്. യോഗി ആദിത്യനാഥ് അഞ്ചുതവണ തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ട മണ്ഡലമായിരുന്നു ഗൊരഖ്പൂര്‍. ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയുടെ മണ്ഡലമാണ് ഫുല്‍പൂര്‍.

ചന്ദ്രിക വെബ് ഡെസ്‌ക്‌: