പനാജി : ഗോവയില്‍ കാമുകനൊപ്പം ബീച്ചിലെത്തിയ യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൂന്നംഗസംഘം കാമുകന്റെ മുന്നിലിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കി. ദക്ഷിണ ഗോവ മേഖലയായ സെര്‍നാഭാട്ടീം ബീച്ചിലാണ് സംഭവം. വ്യാഴാഴ്ച രാത്രി ബീച്ചിലെത്തിയ യുവതിയുടെയും കാമുകന്റെയും സമീപമെത്തിയ മൂന്നംഗസംഘം ഇരുവരുടെയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും നഗ്‌നചിത്രങ്ങളെടുക്കുകയും ചെയ്തു. തുടര്‍ന്ന് പണം ആവശ്യപ്പെട്ട സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തിയശേഷം യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു.

സംഭവശേഷം ഓടി രക്ഷപ്പെട്ട പ്രതികളെ പൊലീസ് പിടികൂടി. ഇന്‍ഡോര്‍ സ്വദേശികളായ സഞ്ജീവ് ധനഞ്ജയ് പാല്‍ (23), രാം സന്തോഷ് ഭാരിയ (19) എന്നിവരെ വെള്ളിയാഴ്ച ദക്ഷിണഗോവയില്‍ വച്ചും വിശ്വാസ് മക്രാണയെ (23) മഡ്ഗാവില്‍ വെച്ചുമാണ് പൊലീസ് അറസ്റ്റ്‌ചെയ്തത്.