തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാട്ടി കെടി ജലീലിനെതിരെ പരാതി. തവനൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ വംശീയ പരാമര്‍ശം നടത്തിയെന്ന് കാണിച്ചാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇപി രാജീവ് തെരെഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയത്. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് കെടി ജലീല്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു പരാതിക്ക് ആസ്പദമായ പരാമര്‍ശം.

തനിക്കെതിരെ മത്സരിക്കുന്നത് കോണ്‍ഗ്രസ് വേഷം കെട്ടിച്ച സങ്കരയിനം സ്ഥാനാര്‍ത്ഥിയെ ആണെന്നായിരുന്നു ജലീലിന്റെ വിവാദപരാമര്‍ശം. ഫിറോസ് കുന്നുംപറമ്പിലിന്റെ പേരെടുത്ത് പറയാതെയായിരുന്നു ജലീലിന്റെ പരാമര്‍ശം. അദ്ദേഹം യൂത്ത് ലീഗ്കാരനാണെന്നും ഒരു സങ്കരയിനം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി തന്നെ തോല്‍പ്പിക്കാന്‍ പറ്റുമോയെന്ന അവസാന ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്നും ജലീല്‍ പറഞ്ഞു.