X

മുനവ്വറലി തങ്ങള്‍ യൂത്ത് ലീഗ് അദ്ധ്യക്ഷന്‍, പി.കെ ഫിറോസ് ജനറല്‍ സെക്രട്ടറി

 

കോഴിക്കോട്: ഹരിതയ്യൗവനത്തെ നയിക്കാന്‍ കരുത്തുറ്റ പുതു നേതൃത്വമായി. മുസ്‌ലിംയൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി പി.കെ ഫിറോസിനെയും ട്രഷററായി എം.എ സമദിനെയും സീനിയര്‍ വൈസ് പ്രസിഡന്റായി നജീബ് കാന്തപുരത്തെയും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍: അഡ്വ. സുല്‍ഫീക്കര്‍ സലാം- കൊല്ലം, ഫൈസല്‍ ബാഫഖി തങ്ങള്‍- മലപ്പുറം, പി ഇസ്മായില്‍- വയനാട്, പി.കെ സുബൈര്‍ – കണ്ണൂര്‍, പി.എ അബ്ദുള്‍ കരീം – തൃശ്ശൂര്‍, പി.എ അഹമ്മദ് കരീം – എറണാകുളം (വൈസ് പ്രസിഡന്റുമാര്‍),

മുജീബ് കാടേരി – മലപ്പുറം, പി.ജി മുഹമ്മദ് – കോഴിക്കോട്, കെ.എസ് സിയാദ് – ഇടുക്കി, ആഷിക്ക് ചെലവൂര്‍ – കോഴിക്കോട്, വി.വി മുഹമ്മദലി -കോഴിക്കോട്, എ.കെ.എം അഷറഫ് – കാസര്‍കോട്, പി.പി അന്‍വര്‍ സാദത്ത് – പാലക്കാട് (സെക്രട്ടറിമാര്‍).

പികെ ഫിറോസ്, എംഎ സമദ്, നജീബ് കാന്തപുരം

കോഴിക്കോട് ലീഗ് ഹൗസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കൗസില്‍ യോഗത്തില്‍ ഐക്യകണ്‌ഠേനയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കൗസില്‍ യോഗം മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറിയും റിട്ടേണിംഗ് ഓഫീസറുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കമ്മറ്റി പ്രഖ്യാപിച്ചു.

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്, സെക്രട്ടറി പി.വി അബ്ദുള്‍ വഹാബ് എം.പി, ജോ.സെക്രട്ടറി കെ.എസ് ഹംസ പ്രസംഗിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ സ്വാഗതവും പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് നന്ദിയും പറഞ്ഞു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പാണക്കാട് സയ്യിദ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെയും സയ്യിദ് അബ്ദുറഹ്്മാന്‍ ബാഫഖി തങ്ങളുടെയും പ്രൗത്രനും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും സയ്യിദത്ത് ഫാത്തിമയുടെയും പുത്രനുമാണ്. ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ പി.കെ ഫിറോസ് എം.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്റും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ദേശീയ കവീനറുമായിരുന്നു.

 

chandrika: