കോഴിക്കോട്: ഡിസ്റ്റ്‌ലറി,ബ്രൂവറി അനുവദിച്ചതിലൂടെ കോടികളുടെ അഴിമതി നടത്തിയ കേരള എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനെ മുസ്‌ലിം യൂത്ത്‌ലീഗ് കരിങ്കൊടി കാണിച്ചു. കോഴിക്കോട്ടു നടക്കുന്ന വിദേശ മദ്യ വ്യവസായ തൊഴിലാളി യൂണിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മന്ത്രിയെ തടഞ്ഞു നിര്‍ത്തി കരിങ്കൊടി കാണിച്ചത്. ജില്ലാ പ്രസിഡണ്ട് സാജിദ് നടുവണ്ണൂര്‍, സി.ജാഫര്‍ സാദിഖ്, എ.ഷിജിത് ഖാന്‍, ഷഫീഖ് അരക്കിണര്‍, ശിഹാബ് നല്ലളം, മന്‍സൂര്‍ മാങ്കാവ് എന്നിവര്‍ നേതൃത്വം നല്‍കി. കസബ പോലീസ് അറസ്റ്റ് ചെയ്ത നേതാക്കളെ പിന്നീട് വിട്ടയച്ചു.

കേരള സര്‍ക്കാര്‍ മദ്യനയത്തില്‍ പ്രതിഷേധിച്ചും നേതാക്കളെ അകാരണമായി അറസറ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും ഇന്ന് വൈകുന്നേരം പഞ്ചായത്ത് തലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ ജില്ലാ യൂത്ത്‌ലീഗ് ജന:സിക്രട്ടറി കെ.കെ.നവാസ് അഭ്യര്‍ത്ഥിച്ചു.