നെല്‍സണ്‍: ബംഗ്ലാദേശിനെതിരായ മൂന്നാം മത്സരത്തില്‍ ന്യൂസിലന്‍ഡിന് എട്ടു വിക്കറ്റിന്റെ അനായാസ ജയം. ജയത്തോടെ പരമ്പര കിവീസ് 3-0ന് തൂത്തുവാരി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാ കടുവകള്‍ നിശ്ചിത 50 ഓവറുകളില്‍ നേടിയ ഒമ്പത് വിക്കറ്റിന് 236 എന്ന സ്‌കോര്‍ 52 പന്തുകള്‍ ബാക്കി നില്‍ക്കേയാണ് കിവീസ് മറികടന്നത്. 16ന് രണ്ട് എന്ന നിലയില്‍ തകര്‍ച്ചയോടെ ആരംഭിച്ച കിവികള്‍ക്കു വേണ്ടി കെയിന്‍ വില്യംസണ്‍ 95 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ നീല്‍ ബ്രൂം 97 റണ്‍സെടുത്തു.

നേരത്തെ ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശിനു വേണ്ടി തമീം ഇഖ്ബാല്‍ (59), ഇംറുല്‍ കയസ് (44) എന്നിവര്‍ ചേര്‍ന്ന് 21 ഓവറില്‍ 102 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും പിന്നീട് കാര്യമായ പിന്തുണ ലഭിച്ചില്ല. നൂറുല്‍ ഹസന്‍ (44) മാത്രമാണ് വാലറ്റത്ത് അല്‍പമെങ്കിലും പിടിച്ചു നിന്നത്. കിവികള്‍ക്കായി മാറ്റ് ഹെന്റി, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. ഏകപക്ഷീയമായി പരമ്പര സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡുപ്ലസിസ് സന്തോഷം പ്രകടിപ്പിച്ചു.