Connect with us

Video Stories

എ.ടി.എമ്മില്‍ ഹോമിക്കപ്പെടുന്ന മണിക്കൂറുകള്‍

Published

on

ജിജി ജോണ്‍ തോമസ്‌

അഞ്ഞൂറ്, ആയിരം നോട്ടുകള്‍ നിരോധിച്ചതിന്റെ പേരില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരുടെയും വിയര്‍പ്പിന്റെ പണം നഷ്ടമാകില്ലെന്നുമാണ് കേന്ദ്ര ധനകാര്യ മന്ത്രി ആവര്‍ത്തിക്കുന്നത്. എന്നാല്‍ ധനമന്ത്രി അറിയാതെ അല്ലെങ്കില്‍ ശ്രദ്ധിക്കാതെ പോകുന്ന വസ്തുത ബാങ്കില്‍ തിരക്ക് കൂട്ടുന്ന ജനങ്ങളില്‍ വളരെ കുറച്ചു പേരെ നോട്ടു മാറിയെടുക്കാന്‍ മാത്രമായി എത്തുന്നവരുള്ളൂ എന്നതാണ്. ഭൂരിഭാഗവും മൂല്യമുള്ള പണം കൈവശം ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ടുന്നവരാണ്.

നോട്ടു നിരോധനവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിയെ വിശാലാടിസ്ഥാനത്തില്‍ രണ്ടായി തരം തിരിക്കാം. ഒന്ന്: നിരോധിക്കപ്പെട്ട നോട്ടുകള്‍ മാറിയെടുക്കുന്നതിനുള്ള വെപ്രാളം, പണം നഷ്ടപ്പെടുമോ എന്ന പേടി. രണ്ട്: ക്രയവിക്രയത്തിനു സാധ്യമായ നോട്ടുകള്‍ ആവശ്യത്തിന് ജനങ്ങളില്‍ ഇല്ലാത്തത്. ഇവയില്‍ ആദ്യത്തേത് കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പു വിശ്വസിച്ച് സാവകാശമെടുക്കാന്‍ ജനങ്ങള്‍ തയ്യാറാണ്. കള്ളപ്പണം കൈവശം വച്ചിരിക്കുന്നവരെ ഭയപ്പെടേണ്ടതുള്ളൂ. എന്നാല്‍ രണ്ടാമത്തെ പ്രതിസന്ധിക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പു പോരാ, പരിഹാരം നടപ്പില്‍ വരിക തന്നെ വേണം.
കയ്യില്‍ അവശേഷിക്കുന്ന അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറ്റി നല്‍കാന്‍ സമയമെടുത്താലും ജനങ്ങള്‍ ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്ന പണം അവര്‍ക്ക് ആവശ്യാനുസരണം പിന്‍വലിക്കാനുള്ള അവസരവും സാഹചര്യവും പുനഃസ്ഥാപിക്കപ്പെടണം. പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും വിനിമയ സാധുതയുള്ള നോട്ടുകള്‍ ആവശ്യമായത്ര എ.ടി.എമ്മുകളില്‍ എത്തിക്കുകയും ചെയ്താല്‍ മാത്രമേ ഇത് സാധിക്കുകയുള്ളു. മറിച്ചുള്ള സാഹചര്യത്തില്‍ ജനങ്ങളുടെ ദുരിതം തുടരുകയും അവര്‍ അക്ഷമരാവുകയും ചെയ്യും. കേന്ദ്രമന്ത്രിമാരുടെ വാക്കുകള്‍ ഈ പ്രതിസന്ധിക്കു പരിഹാരമാകില്ലെന്നര്‍ത്ഥം.
ഏഴായിരത്തില്‍പരം എ.ടി.എം ഉള്ള സംസ്ഥാനത്തെ 1500 നടുത്ത് എ.ടി.എമ്മുകളില്‍ പണം എത്തിക്കാനേ ഇനിയും ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചിട്ടുള്ളൂ. മുമ്പ് ആയിരവും അഞ്ഞൂറും രൂപ നോട്ട് കൊണ്ട് നിറക്കുമ്പോള്‍ ഒരു കോടി രൂപ വെക്കാമായിരുന്ന എ.ടി.എമ്മുകളില്‍ 100 രൂപ നിറക്കുമ്പോള്‍ ഒന്നോ രണ്ടോ ലക്ഷം രൂപയെ വെക്കാനേ കഴിയുന്നുള്ളൂ. നൂറില്‍ താഴെ ആളുകള്‍ രണ്ടായിരം (ഇപ്പോള്‍ രണ്ടായിരത്തി അഞ്ഞൂറ്) രൂപ വച്ചു പിന്‍വലിക്കുമ്പോള്‍ എ.ടി.എം കാലി ആവുന്നു. കഴിഞ്ഞ 6 ദിവസം കൊണ്ട് ഇങ്ങനെ ഒന്‍പത് ലക്ഷം പേര്‍ക്ക് 2000 രൂപ വച്ച് പിന്‍വലിക്കാന്‍ മാത്രമേ എ.ടി.എം വഴി സാധിച്ചിട്ടുള്ളൂ. എ.ടി.എമ്മുകളില്‍ രണ്ടു തവണ പണം നിറച്ചു എന്ന് കണക്കാക്കിയാല്‍ തന്നെ പരാമാവധി 1800000 (18 ലക്ഷം) പേര്‍ക്ക് 2000 രൂപയുടെ നോട്ടുകള്‍ എത്തി എന്ന് കരുതാം.
മൂന്നു കോടി ജനങ്ങളുള്ള, എണ്‍പതു ലക്ഷത്തിലധികം കുടുംബങ്ങളുള്ള സംസ്ഥാനത്തെ നാലിലൊന്നില്‍ താഴെ കുടുംബങ്ങള്‍ക്ക് കേവലം 2000 രൂപയുടെ സാധുവായ നോട്ടു കൈവരിക്കാന്‍ മാത്രമേ കഴിഞ്ഞ ഒരാഴ്ചത്തെ എ.ടി.എം സേവനം ഉപകരിച്ചുള്ളൂ എന്നതിനാലാണ് ബാങ്കുകളില്‍ തിരക്ക് തുടരുന്നത്. രാജ്യ വ്യാപകമായുള്ള സ്ഥിതി വിശേഷവും ഏറെക്കുറെ സമാനമാണ്. പുതിയ രണ്ടായിരം രൂപക്കു പറ്റിയ തരത്തില്‍ എ.ടി.എമ്മുകള്‍ നേരത്തേ ഒരുക്കുകയോ അല്ലെങ്കില്‍ പുതിയ അഞ്ഞൂറ് രൂപ വിതരണത്തിന് സജ്ജമാക്കുകയോ ചെയ്തിരുന്നെങ്കില്‍ ഈ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല.

 

ഇതിനെ കേവലം ആസൂത്രണപ്പിഴവ് എന്ന് വിളിച്ച് ലഘൂകരിക്കാനാവില്ല, മറിച്ച് തികഞ്ഞ പിടിപ്പുകേട് എന്ന് തന്നെ പറയേണ്ടിവരും.അഞ്ഞൂറ്, ആയിരം രൂപാ നോട്ടുകള്‍ നിരോധിച്ച നടപടി എത്രത്തോളം കള്ളപ്പണം പുറത്തു കൊണ്ട് വരും എന്നത് കാലത്തിനേ ഉത്തരം നല്‍കാനാവൂ. എങ്കിലും, രാജ്യത്ത് നിലവില്‍ പ്രചാരത്തിലിരിക്കുന്ന കള്ള നോട്ടുകളെ അപ്രത്യക്ഷമാക്കും എന്ന കാര്യത്തില്‍ സംശയമില്ല. പൊടുന്നനെ അഞ്ഞൂറ്, ആയിരം നോട്ടുകള്‍ പിന്‍വലിക്കുന്നത് ചെറിയ തുകയുടെ നോട്ടുകളുടെ ലഭ്യത രാജ്യത്ത് സുലഭമാക്കിയതിനു ശേഷമാകണമായിരുന്നു. കള്ളപ്പണം പൂഴ്ത്തി വെപ്പുകാര്‍ കുടുങ്ങാനാണ് പൊടുന്നനെ നോട്ടുകള്‍ അസാധുവാക്കിയത് എന്നതില്‍ കുറച്ചൊക്കെ സാംഗത്യം ഉണ്ടാകാമെങ്കിലും ഫലത്തില്‍ നടപടി സാധാരണക്കാരെയാണ് ഏറെ കുഴച്ചിരിക്കുന്നത്.

കള്ളപ്പണം പൂഴ്ത്തിവെച്ചിരിക്കുന്നവര്‍ കുടുങ്ങുമോ ഇല്ലയോ എന്നതൊന്നുമല്ല സാധാരണക്കാരെ കുഴക്കുന്നത്. അവരുടെ ദൈനംദിന ക്രയവിക്രയങ്ങള്‍ അപ്പാടെ അവതാളത്തിലായിരിക്കുന്നു എന്നതാണ് ആകുലതക്ക് കാരണം.കുറെ കാലങ്ങളായി എ.ടി.എം വഴിയായി വിതരണം ചെയ്യപ്പെടുന്നത് വലിയ സംഖ്യയുടെ നോട്ടുകളാണ് എന്നതാണ് പൊതു വിപണിയില്‍ ആവശ്യത്തിന് ചെറിയ തുകയുടെ നോട്ടുകള്‍ ഇല്ലാതാകാന്‍ മുഖ്യകാരണം. പണം പിന്‍വലിക്കുന്ന ഒരാള്‍ക്ക് ചെറിയ തുകയുടെ നോട്ടുകള്‍ വേണം എന്നുണ്ടെങ്കില്‍ പോലും അത് ലഭിക്കാന്‍ നിര്‍വാഹമില്ലെന്നതായിരുന്നു കാലങ്ങളായുള്ള അവസ്ഥ.

അഞ്ഞൂറ്, ആയിരം നോട്ടുകള്‍ അസാധു ആക്കുന്നതിന് ഒരാഴ്ച മുമ്പ് മുതല്‍ക്കെങ്കിലും ബാങ്കുകള്‍ ചെറിയ തുകയുടെ നോട്ടുകള്‍ കൂടുതലായി വിതരണം ചെയ്യുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമായിരുന്നു. കാലങ്ങളായി എ.ടി.എം വഴി അഞ്ഞൂറും ആയിരവും മാത്രം വിതരണം ചെയ്തുവെന്നത് കാരണം പൊതുവിപണിയില്‍ ചെറിയ നോട്ടുകള്‍ ആവശ്യമായതിലും വളരെ കുറവ് മാത്രമേ ഉള്ളൂ എന്ന വിവരം അധികാരികള്‍ക്ക് അറിയില്ലായിരുന്നുവോ? പരസ്പരം വച്ച് മാറാനെങ്കിലും മൂല്യമുള്ള നോട്ടുകള്‍ ജനങ്ങളില്‍ ഉണ്ടാവേണ്ട?
ഡിസംബര്‍ മുപ്പതുവരെ മതിയായ രേഖകള്‍ സഹിതം (രണ്ടര ലക്ഷം രൂപ വരെ) നോട്ടുകള്‍ മാറിയെടുക്കാമെന്നതിലും അതിന് ശേഷം 2017 മാര്‍ച്ച് മുപ്പത്തിയൊന്നു വരെ റിസര്‍വ് ബാങ്ക് അനുവദിക്കുന്ന പ്രത്യേക കൗണ്ടറുകള്‍ വഴി പഴയ നോട്ടുകള്‍ മാറാം എന്നതിലും പഴുതുകള്‍ കണ്ടെത്തി വന്‍കിടക്കാര്‍ കള്ളപ്പണം വെളുപ്പിക്കുമോ എന്ന സംശയം നിലനില്‍ക്കുന്നു. അങ്ങിനെ വന്നാല്‍ പൊടുന്നനെയുള്ള നടപടിയിലൂടെ സാധാരണക്കാര്‍ കുറച്ചു ദിവസം ദുരിതത്തിലായി എന്നതിനപ്പുറം കള്ളപ്പണത്തിന്റെ കാര്യത്തില്‍ കാര്യമായ നേട്ടം ഒന്നും ഉണ്ടാകില്ല.
നവംബര്‍ എട്ടാം തീയതി വൈകുന്നേരം വരെ പതിനായിരവും ഇരുപതി നായിരവും

പിന്‍വലിച്ചവര്‍ക്കും പത്ത്, ഇരുപത് ആയിരം രൂപാ നോട്ടുകള്‍ നല്‍കിയിട്ട് മണിക്കൂറുകള്‍ക്കകം അവ അസാധുവാക്കിയ നടപടി ഉചിതമായില്ല. വേണ്ടത്ര ആലോചനയില്ലാത്ത നടപടി എന്നല്ല, തികഞ്ഞ മണ്ടത്തരം എന്നേ ഇതിനെ വിശേഷിപ്പിക്കാനാവൂ. പദ്ധതി നടത്തിപ്പിലെ മുഖ്യ പിഴവ് ഇതാണെങ്കിലും അവിടെ മാത്രമല്ല സര്‍ക്കാരിന് പിഴവ് പറ്റിയിരിക്കുന്നത് എന്നതാണ് ഒരാഴ്ചയായി തുടരുന്ന പ്രതിസന്ധി സൂചിപ്പിക്കുന്നത്.
അഞ്ഞൂറ്, ആയിരം നോട്ടുകളുടെ നിരോധന വിവരം അതീവ രഹസ്യമായി നിലനിര്‍ത്തേണ്ടിയിരുന്നതിനാലാണ് ചെറിയ നോട്ടുകള്‍ മുന്‍കൂര്‍ വിപണിയിലെത്തിക്കാന്‍ കഴിയാതെ പോയത് എന്ന വാദത്തിന് അടിത്തറയില്ലെന്നു വ്യക്തമാക്കുന്നതാണ് നിരോധനം നിലവില്‍ വന്ന് ഒരാഴ്ച്ച പിന്നിടുമ്പോഴും കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധി നല്‍കുന്ന സൂചന. പണം പിന്‍വലിക്കലിന് തുടക്കത്തില്‍ (എ.ടി.എം വഴി) 2000 രൂപയുടെ ഏര്‍പ്പെടുത്തുമ്പോള്‍ എല്ലാവര്‍ക്കും പണം കിട്ടുന്നുവെന്ന് ഉറപ്പു വരുത്താനുള്ള നടപടി എന്നാണ് ഏവരും കരുതിയത്.

എന്നാല്‍ ഒരാഴ്ചക്കു ശേഷവും ചെറിയ നോട്ടുകള്‍ ആവശ്യാനുസരണം ബാങ്കുകളില്‍ എത്തിക്കാനാകാതെ വന്നപ്പോള്‍ യഥാര്‍ത്ഥ കാരണം അത് മാത്രമല്ല എന്ന് വ്യക്തമാകുന്നു. ആവശ്യമായത്ര ചെറിയ സംഖ്യ നോട്ടുകള്‍ അച്ചടിച്ചു വെക്കുക പോലും ചെയ്യാതെയാണ് സര്‍ക്കാര്‍ വലിയ നോട്ടുകള്‍ പൊടുന്നനെ അസാധുവാക്കിയത് എന്നാണ് കരുതേണ്ടിവരുന്നത്.
2000ത്തിന്റെയും 500ന്റെയും പുതിയ നോട്ടുകള്‍ പുറത്തിറങ്ങുമെന്ന്

പ്രഖ്യാപിച്ചെങ്കിലും 500ന്റെ പുതിയ നോട്ടുകള്‍ ഇനിയും ഇറങ്ങാത്തത് പ്രതിസന്ധി കൂടുതല്‍ ഗുരുതരമാക്കിയിരിക്കുന്നു. ജനങ്ങളുടെ പക്കല്‍ ആവശ്യത്തിന് ചെറിയ സംഖ്യാ നോട്ടുകള്‍ ഇല്ലാതിരിക്കെ കയ്യില്‍ കിട്ടിയ 2000 രൂപാ നോട്ടുകള്‍ വലിയ ക്രയവിക്രയങ്ങളെ കുറച്ചു സഹായിക്കുന്നുണ്ട് എന്നതിനപ്പുറം സാധാരണക്കാരന്റെ ദൈനംദിന ചെലവുകള്‍ക്ക് സഹായകമായിട്ടില്ല. ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട സ്വര്‍ണക്കടകളില്‍ വരെ കച്ചവടം നടക്കുന്നില്ല. ജനങ്ങള്‍ക്ക്, പച്ചക്കറിയും പലവ്യഞ്ജനങ്ങളും വാങ്ങാന്‍ തന്നെ മൂല്യമുള്ള പണം ലഭ്യമല്ല. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവര്‍ക്ക് കൂലി കിട്ടുന്നില്ല. വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തന മേഖലയില്‍ തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് കഴിയുന്നില്ല.
ചെറിയ സംഖ്യയുടെ നോട്ടുകള്‍ ആവശ്യമായ തോതില്‍ ബാങ്കുകള്‍ക്ക് അവരുടെ കേന്ദ്ര ശാഖയില്‍ നിന്നോ റിസര്‍വ് ബാങ്കില്‍ നിന്നോ ശാഖകളില്‍ പെട്ടെന്ന് എണ്ണിത്തീര്‍ക്കാനാവാത്ത സാഹചര്യത്തില്‍ മറ്റു പരിഹാര മാര്‍ഗം ആരായുക തന്നെ വേണം. ഒട്ടുമിക്ക പള്ളികളിലെയും ക്ഷേത്രങ്ങളിലെയും നേര്‍ച്ചകള്‍, കാണിക്കകള്‍ ചെറിയ സംഖ്യയുടെ നോട്ടുകളായിരിക്കും. സാമൂഹിക ആവശ്യമെന്ന നിലക്കാണെങ്കിലും പള്ളികളുടെയോ ക്ഷേത്രങ്ങളുടെയോ ഭരണാധികാരികള്‍ക്ക്, നിലവില്‍ 500 രൂപ നോട്ടും 1000 രൂപ നോട്ടും അസാധു ആയിരിക്കെ അവ സ്വീകരിച്ച് പകരം ചെറിയ സംഖ്യയുടെ നോട്ടുകള്‍ വിതരണം ചെയ്യാനാവില്ല.

ബാങ്കുകള്‍ക്ക് ചെറിയ സംഖ്യയുടെ നോട്ടുകള്‍ എത്തിക്കുന്നതില്‍ ഇനിയും കാലതാമസം തുടരുന്നുവെങ്കില്‍, അവര്‍ ഇത്തരം ദേവാലയങ്ങളില്‍ നിന്ന് ചെറിയ നോട്ടുകള്‍ സ്വീകരിച്ച് എ.ടി.എം വഴി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണം.പുതിയ നോട്ടുകളുടെ വലുപ്പം മുമ്പുണ്ടായിരുന്നവയില്‍ നിന്ന് വ്യത്യസ്തമാകേണ്ടത് സുരക്ഷ്‌ക്ക് അത്യന്താപേക്ഷിതമായിരുന്നുവോ എന്നത് ഇനിയും വ്യക്തമായിട്ടില്ല. വലുപ്പ വ്യത്യാസം കാരണം വിതരണത്തിന് തയ്യാറായ 2000ത്തിന്റെ നോട്ടുകള്‍ എ.ടി.എം വഴി

പല സ്ഥലത്തും വിതരണം ചെയ്തു തുടങ്ങാന്‍ ആയിട്ടില്ലെന്നതാണ് അനിയന്ത്രിതമായ തിരക്ക് ബാങ്കുകളില്‍ ഇപ്പോഴും തുടരാന്‍ ഒരു കാരണം. നോട്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന വലുപ്പം നിലനിര്‍ത്തുകയോ അതല്ല എ.ടി.എം ഘടനയില്‍ അതിനനുസൃതമായ മാറ്റങ്ങള്‍ മുന്‍കൂര്‍ വരുത്തുകയോ ചെയ്യണമായിരുന്നു. ഇവിടെയും ബന്ധപ്പെട്ടവര്‍ക്ക് ദീര്‍ഘവീക്ഷണമുണ്ടായില്ല.
നിരോധനം നിലവില്‍ വന്നു പത്തു ദിവസം ആകുമ്പോഴും ആവശ്യമായ ചെറിയ സംഖ്യാ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കാന്‍ തന്നെ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കുന്നില്ല എന്നത് പദ്ധതി നടപ്പാക്കിയതിലെ ആസൂത്രണപ്പിഴവിന്റെ ആഴം വ്യക്തമാക്കുന്നു. അങ്ങേയറ്റം ഗുരുതരമായ ഈ പിഴവിന്റെ ദുരിതമാണ് ജനങ്ങള്‍ ഇന്ന് അനുഭവിക്കുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending