നവംബര്‍ എട്ടിന് 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതു മുതല്‍ രാജ്യം ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ ക്യൂവിലാണ്. പകലന്തിയോളം കാത്തിരുന്നിട്ടും പണം കിട്ടാതെ മടങ്ങിയവര്‍ നിരവധി. അന്‍പതോളം പേര്‍ വരിനില്‍ക്കുന്നതിനിടെ മരിച്ചു. പണം തീര്‍ന്നതിനെ തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ പലയിടത്തും ബാങ്ക് അധികൃതര്‍ക്ക് പൊലീസിനെ വിളിക്കേണ്ടതായി വന്നു.

ഇപ്പോഴിതാ വിശാഖപട്ടണത്തെ ഒരു എടിഎമ്മില്‍ പണം ലഭിക്കാതെ നിരാശനായ പൊലീസുകരാന്‍ എടിഎം ചവിട്ടിപ്പൊളിക്കുന്ന വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. വരിയില്‍ ക്ഷമയോടെ കാത്തുനിന്ന കോണ്‍സ്റ്റബിളിന് പക്ഷെ, തന്റെ ഊഴമായപ്പോള്‍ പണം തീരുകയായിരുന്നു. ഇതോടെ ക്രുദ്ധനായ ഇദ്ദേഹം തുടര്‍ച്ചയായി എടിഎം തൊഴിക്കുന്ന ദൃശ്യമാണ് വിഡിയോയില്‍ പ്രചരിക്കുന്നത്.