Connect with us

Culture

തമാശ മനസ്സിലായില്ല; ഐഫോണ്‍ 7-ല്‍ ഓഡിയോ ജാക്ക് തുളച്ചു

Published

on

ഐഫോണ്‍ 7ന് ഹെഡ്‌ഫോണ്‍ ജാക്ക് തുളച്ച് നല്‍കുന്ന വീഡിയോ യുട്യൂബില്‍ വൈറലാകുന്നു. ഏറെ പുതുകളോടെ വിപണിയിലെത്തിയ ഐഫോണില്‍ വയര്‍ലെസ് ഹെഡ്‌ഫോണ്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. എന്നാല്‍ ഹെഡ്‌ഫോണ്‍ ജാക്ക് ഉപയോഗിച്ച് ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നതെങ്ങനെയാണ് എന്ന് വിശദീകരിക്കുന്ന ഒരു രസകരമായ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. രസകരമായ കാര്യം, ടെക്ക് റാക്‌സ് എന്ന യൂട്യൂബ് ചാനല്‍ പ്രവര്‍ത്തകര്‍ ഐഫോണ്‍ 7-നെ കളിയാക്കാനുദ്ദേശിച്ച് ചെയ്ത സ്പൂഫ് വീഡിയോ ചിലര്‍ സീരിയസായി എടുത്തു എന്നതാണ്. വീഡിയോയില്‍ കണ്ടതിനെ തുടര്‍ന്ന് ഡ്രില്ലര്‍ ഉപയോഗിച്ച് സ്വന്തം ഫോണ്‍ തുളച്ച് മണ്ടന്മാരുടെ എണ്ണം കുറച്ചൊന്നുമല്ല.

ഐഫോണ്‍ 7ന് മുന്‍ഗാമികളെ അപേക്ഷിച്ച് ഏറെ സവിശേഷതകള്‍ ഉണ്ടെങ്കിലും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത് 3.5 എംഎം ജാക്ക് ഇല്ലാത്ത ഓഡിയോ സംവിധാനമായിരുന്നു. വയര്‍ലസ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍പോഡ് ഏറെ കൗതുകവും ഒപ്പം വിമര്‍ശനവും വിളിച്ചുവരുത്തി. ഓഡിയോ ജാക്ക് എടുത്തു കളഞ്ഞതിന് ആപ്പിള്‍ വിശദീകരണം നല്‍കിയെങ്കിലും ട്രോളുകള്‍ക്ക് കുറവൊന്നുമുണ്ടായില്ല.

ഫോണ്‍ വാങ്ങിക്കുമ്പോള്‍ നിങ്ങള്‍ക്ക് കിട്ടിയ ബ്രോക്കണ്‍ ഹെഡ്‌സെറ്റ് മാറ്റൂ, ഫോണ്‍തുളച്ച് ഹോള്‍ നിര്‍മ്മിക്കൂവെന്നാണ് വൈറലായിരിക്കുന്ന വീഡിയോയില്‍ പറയുന്നത്. വയറോടു കൂടിയ ഹെഡ്‌സെറ്റ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ വീഡിയോ കാണുക സ്വാഭാവികം. എന്നാല്‍, സങ്കീര്‍ണമായ സംവിധാനമുള്ള ഫോണില്‍ തുളയുണ്ടാക്കുക മണ്ടത്തരമാണെന്ന് വീഡിയോ കാണുന്ന ഏതൊരാള്‍ക്കും മനസ്സിലാവും. ട്രിക്കുകളുപയോഗിച്ച് സൃഷ്ടിച്ച വീഡിയോയിലെ ഫോണിന് കേടൊന്നും പറ്റുന്നില്ല എന്നതായിരിക്കണം 3.5 ജാക്ക് ആരാധകരെ ആകര്‍ഷിച്ചത്.

ഫോണിന്റെ ബോഡിക്ക് പരിക്കേറ്റാല്‍ വാറന്റി, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന അടിസ്ഥാന കാര്യം പോലും പരിഗണിക്കാതെയാണ് ചില മണ്ടന്മാര്‍ അതിസാഹസികതക്ക് മുതിര്‍ന്നത്. പ്രതീക്ഷിച്ചതു പോലെ, ഫോണ്‍ കേടുവന്നു എന്നതാണ് ഫലം. ഫോണില്‍ തുളയുണ്ടാക്കിയതോടെ ഡിസ്‌പ്ലേയില്‍ തകരാറ് സംഭവിച്ചെന്നും പിന്നീട് ഫോണ്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്നും വെളിപ്പെടുത്തി രംഗത്തെത്തിയ ഉപഭോക്താക്കള്‍ കനത്ത പരിഹാസമാണ് നേരിടേണ്ടി വരുന്നത്.

Continue Reading
Advertisement
1 Comment

1 Comment

 1. Zameel Palath

  October 11, 2016 at 08:30

  Priyappetta chandrike,
  Oru vartha kodukkumbol athineppatti enthenkilumokke ariyan sramikkuka, plz…
  iPhone 7 nte koode varunnath broken headset alla, “EarPods with Lightning Connector” iyhanathinte koode ullath. 3.5 jackinu pakaram lightning portilanu (charging port) ee earphone connect cheyyunnath. vayarodu koodiya earphone thanneyanathinte koode varunnath.

  http://www.apple.com/ae/iphone-7/specs/

Leave a Reply

Your email address will not be published. Required fields are marked *

Film

ഇഡിക്ക് മൊഴി നൽകി സൗബിൻ ഷാഹിർ; ‘പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടില്ല’

ജൂണ്‍ 11നാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ കള്ളപ്പണ ഇടപാടുകളിൽ ഇഡി അന്വേഷണം ആരംഭിച്ചത്

Published

on

മഞ്ഞുമ്മൽ ബോയ്സ് സിനിമ നി‍ർമ്മാതാക്കൾക്കെതിരെയുള്ള ഇഡി അന്വേഷണത്തിൽ മൊഴി നൽകി നിർമ്മാതാക്കളിലൊരാളായ നടൻ സൗബിൻ ഷാഹിർ. പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടില്ല. എല്ലാത്തിനും കൃത്യമായ രേഖകൾ ഉണ്ടെന്നും ഇഡിക്ക്‌ മൊഴി നൽകി.

ജൂണ്‍ 11നാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ കള്ളപ്പണ ഇടപാടുകളിൽ ഇഡി അന്വേഷണം ആരംഭിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയുടെ നിർമ്മാണത്തിനായി തന്റെ പക്കൽ നിന്നും പണം വാങ്ങി കബളിപ്പിച്ചതായി സിറാജ് എന്ന നിർമ്മാതാവാണ് പരാതി നൽകിയത്.

പറവ ഫിലിംസ് നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതിയാണെന്നും സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നുമാണ് ഹൈക്കോടതിയിൽ എറണാകുളം മരട് പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞത്. 22 കോടി രൂപ സിനിമയ്ക്കായി ചെലവായെന്നാണ് നിർമ്മാതാക്കളുടെ വാദം. ഇത് കള്ളമാണെന്നും 18.65 കോടി രൂപ മാത്രമാണ് നിർമ്മാണ ചെലവായതെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു.

Continue Reading

Film

‘അമ്മ’ വാർഷിക യോഗം ആരംഭിച്ചു; സസ്പെൻസ് നിലനിർത്തി ഭാരവാഹി തെരഞ്ഞെടുപ്പ്

നിലവിലെ ജനറൽ സെക്രട്ടറി ഇടവേള ബാബു മത്സരരംഗത്തില്ല

Published

on

കൊച്ചി: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ കൂട്ടായ്മയായ ‘അമ്മ’ വാർഷിക യോഗം കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ ആരംഭിച്ചു. ഭാരവാഹി തിരഞ്ഞെടുപ്പിനായാണ് യോഗം. നിലവിലെ പ്രസിഡന്റായ മോഹൻലാൽ എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കു മത്സരം നടക്കും.

കുക്കു പരമേശ്വരൻ, സിദ്ദീഖ്, ഉണ്ണി ശിവപാൽ എന്നിവരാണ് സ്ഥാനാർഥികൾ. ജഗദീഷ്, ആർ. ജയൻ (ജയൻ ചേർത്തല), മഞ്ജു പിള്ള എന്നിവർ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും അനൂപ് ചന്ദ്രനും ബാബുരാജും ജോയന്‍റ് സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്.

ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു ബാബുരാജും അനൂപ് ചന്ദ്രനും തമ്മിലാണ് മത്സരം. 11 അംഗ എക്സിക്യൂട്ടീവിലേക്കു 12 പേർ മത്സരിക്കുന്നു. നിലവിലെ ജനറൽ സെക്രട്ടറി ഇടവേള ബാബു മത്സരരംഗത്തില്ല. അമ്മയുടെ ഭരണഘടന അനുസരിച്ച് ആകെയുള്ള 17 ഭാരവാഹികളിൽ 4 പേർ സ്ത്രീകളായിരിക്കണം. വൈസ് പ്രസിഡന്റ് പദവിയിലേക്ക് രണ്ടു സ്ത്രീകൾ മത്സരിക്കുന്നതിനാൽ ഇക്കാര്യത്തിൽ തീരുമാനം ആയതിനു ശേഷമാകും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ എത്ര സ്ത്രീകൾ ഉണ്ടാവണം എന്നു നിശ്ചയിക്കുക.

Continue Reading

Film

അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിങ് ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.

Published

on

എറണാകുളം : അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വ്യാഴാഴ്ച രാത്രി മുഴുവൻ രോഗികളെ ബുദ്ധിമുട്ടിലാക്കി നടന്ന സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ.

സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.

എറണാകുളം ജില്ല മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.

ഫഹദ് ഫാസിൽ നിർമ്മിക്കുന്ന പൈങ്കിളി എന്ന സിനിമയാണ് ഇവിടെ ചിത്രീകരിച്ചത്. രാത്രി 9 മണിയോടെയാണ് ചിത്രീകരണം തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകൾ മറച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുമായിരുന്നു ചിത്രീകരണം. അഭിനേതാക്കൾ ഉൾപ്പെടെ 50 ഓളം പേർ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്നു.

ഡോക്ടർമാർ ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം നടന്നുവെന്നാണ് മനസ്സിലാക്കുന്നത്. പരിമിതമായ സ്ഥലമാണ് അത്യാഹിത വിഭാഗത്തിലുള്ളത്. അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയയാൾക്ക് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കാൻ പോലുമായില്ല. പ്രധാന കവാടത്തിലൂടെ ആരെയും കടത്തിവിട്ടുമില്ല. ചിത്രീകണ സമയത്ത് നിശബ്ദത പാലിക്കാൻ അണിയറ പ്രവർത്തകർ രോഗികളോടും കൂട്ടിരിപ്പുകാരോടും നിർദ്ദേശിക്കുന്നുണ്ടായിരുന്നു.

രണ്ടു ദിവസമാണ് ചിത്രീകരണം നടക്കുന്നത്. പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമാണ് അങ്കമാലി താലൂക്ക് ആശുപത്രി. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സ്വകാര്യ ആശുപത്രിയുടെ സെറ്റ് എന്ന നിലയിലാണ് സർക്കാർ ആശുപത്രി സിനിമയിൽ ചിത്രീകരിച്ചത്.

Continue Reading

Trending