Connect with us

Culture

ദേശീയ ഗാന വിവാദം: എഴുന്നേല്‍ക്കാന്‍ വയ്യാത്തവര്‍ തിയേറ്ററില്‍ പോകേണ്ടെന്ന് കോടിയേരി

Published

on

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളക്കിടെ ദേശീയഗാനത്തോട് അനാദരവ് കാട്ടിയെന്ന കാരണത്താല്‍ പ്രേക്ഷകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ദേശീയഗാനം കേള്‍ക്കുന്ന സമയത്ത് അത് തടസപ്പെടുത്താന്‍ ശ്രമിക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്താല്‍ മാത്രമേ അനാദരവായി കണക്കാക്കാനാവൂ എന്നും അറസ്റ്റ് ചെയ്ത നടപടി ശരിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

വിഷയത്തില്‍ പൊലീസ് സംയമനം പാലിക്കണമായിരുന്നു. ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന അഭിപ്രായമാണ് തനിക്കുള്ളത്. ഒരേ ദിവസം പല സിനിമകള്‍ കാണുന്നവര്‍ എല്ലാ ഷോയ്ക്കും എഴുന്നേറ്റ് നില്‍ക്കണമെന്നത് നിര്‍ഭാഗ്യകരമാണ്. ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തതിനെ കുറിച്ച് പരാതി നല്‍കിയത് ചലച്ചിത്ര അക്കാദമിയല്ലെന്നും കമല്‍ വ്യക്തമാക്കി. ചലച്ചിത്രമേളയില്‍ സംഘര്‍ഷമുണ്ടാകാതെ നോക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ എടുത്തുചാടി ഇടപെടല്‍ ഉണ്ടാകരുതെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും കമല്‍ പറഞ്ഞു.

അതേസമയം രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ദേശീയഗാനത്തോട് അനാദരവ് കാട്ടിയതുകൊണ്ടാണ് പൊലീസിന് തിയേറ്ററിനുള്ളില്‍ നിന്ന് ഡെലിഗേറ്റ്‌സിനെ അറസ്റ്റ് ചെയ്യേണ്ടിവന്നതെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

ചലച്ചിത്രമേളയില്‍ സിനിമ ആരംഭിക്കുന്നതിന് മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നും ഈ സമയം പ്രേക്ഷകര്‍ എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള സുപ്രീംകോടതി ഉത്തരവ് തിയേറ്ററുകളില്‍ നടപ്പിലാക്കിയെങ്കിലും തിങ്കളാഴ്ച വൈകിട്ട് നടന്ന പ്രദര്‍ശനത്തിനിടെ ദേശീയഗാനത്തോട് അനാദരവ് കാട്ടിയ പതിനൊന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമാ- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ രംഗത്തെത്തിയതോടെ ഇന്നലെയും ഐ.എഫ്.എഫ്.കെ വേദിയില്‍ ദേശീയഗാനം വലിയതോതില്‍ ചര്‍ച്ചക്കും പ്രതിഷേധത്തിനും ഇടയാക്കി.

ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേല്‍ക്കാന്‍ തയാറാകാത്തവര്‍ തീയേറ്ററുകളില്‍ പോവേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ദേശീയഗാനത്തെ എഴുന്നേറ്റ് നിന്ന് ആദരിക്കണമെന്ന് സുപ്രീംകോടതിയാണ് പറഞ്ഞത്. കോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാരിന്റെ ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ദേശീയഗാനം പ്രദര്‍ശിപ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന ഉത്തരവ് എതിര്‍ക്കപ്പെടേണ്ടതാണെന്നും നേരത്തെ തന്നെ ഇതിനെതിരെ പ്രതികരിക്കേണ്ടിയിരുന്നെന്നും വിഖ്യാത സംവിധായകന്‍ ഹെയിലെ ഗെരിമ പറഞ്ഞു.

ദേശീഗാനത്തോട് അനാദരവ് കാട്ടുന്നവരെ കയ്യോടെ പിടികൂടാന്‍ ഡി.ജി.പി കര്‍ശന നിര്‍ദേശം നല്‍കിയതനുസരിച്ച് സിനിമകളുടെ പ്രദര്‍ശനം ആരംഭിക്കുന്നതിന് മുന്‍പ് പൊലീസുകാര്‍ തിയേറ്ററുകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തി. ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവരെ കണ്ടെത്തി നടപടിയെടുക്കാന്‍ കണ്‍ട്രോള്‍ റൂം എ.സി.പിക്കാണ് ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതിയെ പിടികൂടാനാകാതെ പൊലീസ്

ഗുരുതര പരിക്കേറ്റ അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Published

on

ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ യഥാര്‍ഥ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. സംഭവം നടന്ന് രണ്ടാം ദിവസം അവസാനിക്കുമ്പോഴും പ്രതിയെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. കേസില്‍ പ്രതിയെന്നു സംശയിച്ച് കസ്റ്റഡിയിലെടുത്തയാള്‍ക്ക് കേസുമായി ബന്ധമില്ലെന്നും ഇയാള്‍ നിരപരാധിയാണെന്നും പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സെയ്ഫിന്റെ ബാന്ദ്ര വെസ്റ്റിലെ സദ്ഗുരു ശരണ്‍ കെട്ടിടത്തില്‍ വെച്ച് ആക്രമണമുണ്ടായത്. ശരീരത്തില്‍ ആറുതവണ കുത്തേറ്റ സെയ്ഫിനെ ഉടന്‍ തന്നെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അന്വേഷണത്തില്‍ ചില ചോദ്യങ്ങള്‍ ഇപ്പോഴും പൊലീസിനെ കുഴയ്ക്കുന്നു?ണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ അക്രമി രക്ഷപ്പെടുന്നത് കാണാം. പക്ഷേ അയാള്‍ എങ്ങനെ കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചു എന്നതില്‍ ഉത്തരമില്ല.

അക്രമി ആദ്യം കെട്ടിടത്തിന്റെ പിന്നിലെ ഗേറ്റിലൂടെ ചാടി അകത്തു കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചതോടെ സിസിടിവി ക്യാമറകള്‍ ഒഴിവാക്കി ഫയര്‍ എക്‌സിറ്റ് പടികള്‍ ഉപയോഗിച്ചാണ് കെട്ടിടത്തില്‍ കയറിയതും രക്ഷപ്പെട്ടതും എന്നാണ് സൂചന. ഖാന്റെ ഇളയ കുട്ടിയുടെ കുളിമുറിയില്‍ പ്രവേശിക്കാന്‍ അക്രമി രണ്ടടി വീതിയുള്ള ഷാഫ്റ്റ് ഉപയോഗിച്ചതായി സംശയിക്കുന്നു. അവിടെ നിന്നാണ് ഇയാള്‍ പതിനൊന്നാം നിലയിലേക്ക് കടന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനമാണിത്.

അക്രമിയെ ഖാനും മറ്റുള്ളവരും ചേര്‍ന്ന് കീഴടക്കിയശേഷം മുറിക്കുള്ളില്‍ പൂട്ടിയിട്ടിരുന്നു. അതിനുശേഷം സെയ്ഫും കുടുംബവും 12-ാം നിലയിലേക്ക് പോയി. ഈ സമയത്ത് പ്രതി ടോയ്ലറ്റ് ജനാലയിലൂടെ പുറത്തേക്ക് കടന്ന് വീട്ടിലേക്ക് പ്രവേശിക്കാന്‍ ഉപയോഗിച്ച അതേ ഇടുങ്ങിയ ഷാഫ്റ്റിലൂടെയാണ് പുറത്തിറങ്ങിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

കെട്ടിടത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമല്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രധാന ഗേറ്റില്‍ രണ്ട് ഗാര്‍ഡുകളും പിന്‍ ഗേറ്റില്‍ ഒരാളും ഉണ്ടായിരുന്നു. കെട്ടിടത്തില്‍ ആവശ്യത്തിന് സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കെട്ടിടത്തിലെ സുരക്ഷാ ഗാര്‍ഡുകള്‍ പലപ്പോഴും ഒരു പരിശോധനയും കൂടാതെ പുറത്തുനിന്നുള്ളവരെ കെട്ടിടത്തിന് അകത്തേക്ക് പോകാന്‍ അനുവദിക്കുമായിരുന്നെന്ന് സമീപവാസികളും കച്ചവടക്കാരും പറയുന്നു.

സെയ്ഫിന്റെ ഭാര്യ കരീനയും മക്കളായ തൈമൂറും ജഹാംഗീറും വീട്ടില്‍ ഒറ്റയ്ക്ക് ആയതിനാലും അവരെ നോക്കാന്‍ ജോലിക്കാര്‍ വേണമെന്നതിനാലുമാണ് ആക്രമണം നടന്നയുടനെ കുടുംബം ഖാന്റെ മൂത്ത മകന്‍ ഇബ്രാഹിമിനെ വിളിച്ചത്. ഇബ്രാഹിം ഒരു കെയര്‍ടേക്കറിനൊപ്പം സെയ്ഫ് അലി ഖാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ കാറില്‍ പോകാതെ ഇബ്രാഹിം സെയ്ഫിനെ ഒരു ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.

പ്രതിയുടെ സിസിടിവി ദൃശ്യം കൈവശമുണ്ടെങ്കിലും അയാളുടെ പേരോ മറ്റ് വിവരങ്ങളോ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കെട്ടിടത്തിലും പരിസരത്തുമുള്ള വീട്ടുജോലിക്കാര്‍ക്കിടയിലും കച്ചവടക്കാര്‍ക്കിടയിലും അക്രമിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആരും ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Continue Reading

Business

സ്വര്‍ണവിലയില്‍ നേരിയ കുറവ്; ഇന്നത്തെ നിരക്കറിയാം

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില. 

Published

on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 120 രൂപ താഴ്ന്ന് വില 59,480ല്‍ എത്തി. ഗ്രാമിന് കുറഞ്ഞത് 15 രൂപ. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7435 രൂപ. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്നാണ് സ്വര്‍ണവില തിരിച്ചിറങ്ങിയത്.  ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

Continue Reading

News

ഇസ്രാഈലി നഗരങ്ങളിലും അമേരിക്കന്‍ വിമാനവാഹിനിക്കപ്പലിലും ആക്രമണം നടത്തി ഹൂതികള്‍

ഗസയിലെ തങ്ങളുടെ സഹോദരങ്ങള്‍ക്കെതിരെ അടുത്തിടെ ഇസ്രാഈല്‍ നടത്തിയ കൂട്ടക്കൊലകള്‍ക്ക് മറുപടിയായി 4 ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ഇസ്രാഈല്‍ തെക്കന്‍ തുറമുഖ നഗരമായ എയ്ലത്തിലെ സുപ്രധാന ഇടങ്ങളില്‍ തങ്ങള്‍ സൈനിക ഓപ്പറേഷന്‍ നടത്തിയതായി ഹൂതികള്‍ സ്ഥിരീകരിച്ചു.

Published

on

ഇസ്രാഈലിലെ മൂന്ന് നഗരങ്ങളില്‍ ഒന്നിലധികം റോക്കറ്റുകളും ഡ്രോണ്‍ ആക്രമണങ്ങളും നടത്തിയതായും ചെങ്കടലില്‍ യു.എസ് വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് ഹാരി എസ്. ട്രൂമാനെതിരെ വീണ്ടും ആക്രമണം നടത്തിയതായും യെമനിലെ ഹൂതി സംഘം അറിയിച്ചു. ഗസയിലെ തങ്ങളുടെ സഹോദരങ്ങള്‍ക്കെതിരെ അടുത്തിടെ ഇസ്രാഈല്‍ നടത്തിയ കൂട്ടക്കൊലകള്‍ക്ക് മറുപടിയായി 4 ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ഇസ്രാഈല്‍ തെക്കന്‍ തുറമുഖ നഗരമായ എയ്ലത്തിലെ സുപ്രധാന ഇടങ്ങളില്‍ തങ്ങള്‍ സൈനിക ഓപ്പറേഷന്‍ നടത്തിയതായി ഹൂതികള്‍ സ്ഥിരീകരിച്ചു.

ഗസയിലെ ഞങ്ങളുടെ സഹോദരങ്ങള്‍ക്കെതിരെ അടുത്തിടെ ഇസ്രാഈല്‍ നടത്തിയ കൂട്ടക്കൊലകള്‍ക്ക് മറുപടിയായി നാല് ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ഇസ്രാഈല്‍ തെക്കന്‍ തുറമുഖ നഗരമായ എയ്ലത്തിലെ സുപ്രധാന ഇടങ്ങളില്‍ ഞങ്ങള്‍ സൈനിക ഓപ്പറേഷന്‍ നടത്തി,’ ഹൂതി സൈനിക വക്താവ് യഹ്യ സരിയ ഇന്നലെ പ്രസ്താവനയില്‍ പറഞ്ഞു. ഹൂതികള്‍ നടത്തുന്ന അല്‍ മസീറ ടി.വിയിലൂടെയായിരുന്നു പ്രസ്താവന. ഇസ്രാഈലില്‍ നഗരങ്ങളായ ടെല്‍ അവീവ്, അഷ്‌കെലോണ്‍ എന്നിവിടങ്ങളിലെ മറ്റ് സുപ്രധാന നഗരങ്ങളും തന്റെ സംഘം ലക്ഷ്യം വച്ചതായും വടക്കന്‍ ചെങ്കടലില്‍ യു.എസ് വിമാനവാഹിനിക്കപ്പലിനെതിരെ ഏഴാമത്തെ ആക്രമണം നടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ ഗസയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത് തുടരുമെന്നും ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയോ ഇനിയും യുദ്ധം ആരംഭിക്കുകയോ ചെയ്താല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും സരിയ പറഞ്ഞു. ഇസ്രാഈലിനെ ഫലസ്തീനില്‍ നിന്നും പുറത്താക്കുന്നത് വരെ തന്റെ സംഘം ഹമാസിനെ പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയുടെ വടക്ക് ഭാഗത്തുള്ള അമ്രാന്‍ പ്രവിശ്യയിലെ ഹാര്‍ഫ് സുഫിയാന്‍ ജില്ലയിലെ ഹൂതി സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ട് ചെങ്കടലില്‍ യു.എസ് നാവികസേന 5 വ്യോമാക്രമണങ്ങള്‍ നടത്തിയതായി പുലര്‍ച്ചെ ഹൂതി ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് യു.എസ് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രാഈല്‍ നഗരങ്ങള്‍ക്കും യു.എസ് വിമാനവാഹിനിക്കപ്പലിനും നേരെ ആക്രമണം ഉണ്ടായത്.

Continue Reading

Trending