ന്യൂഡല്‍ഹി: ഇന്ത്യയിലെ നോട്ടുനിരോധനം അധാര്‍മികവും കൊള്ളയടിയുമാണെന്ന് പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്‌സ് മാഗസിന്‍.ദീര്‍ഘ വീക്ഷണമില്ലാതെ നടപ്പിലാക്കിയ ഈ നടപടിയില്‍ രാജ്യത്തെ കോടിക്കണക്കിന് സാധാരണക്കാര്‍ കഷ്ടപ്പെടുകയാണെന്നും യാതൊരു മുന്നറിയിപ്പുമില്ലാതെ നടപ്പിലാക്കിയ പദ്ധതിയില്‍ രാജ്യം കഷ്ടപ്പെടുകയാണെന്നും ഫോബ്‌സ് മാഗസിന്‍ വ്യക്തമാക്കി.

നോട്ട് നിരോധനം 1970കളിലെ നിര്‍ബന്ധിത വന്ധ്യംകരണത്തിനും 77ലെ അടിയന്തിരാവസ്ഥയുടേതിനും സമാനമാണെന്ന് മാഗസിന്‍ ചീഫ് എഡിറ്റര്‍ സ്റ്റീവ് മാഗസിന്‍ ലേഖനത്തില്‍ വ്യക്തമാക്കി.