ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ എം എം ഹസന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വാണിജ്യാടിസ്ഥാനത്തിലുള്ള സിലിണ്ടര്‍ വിമാനത്തിനുള്ള വാതകം എന്നിവയിലൂടെയെല്ലാം വില വര്‍ധിപ്പിച്ചിരിക്കുകയാണ്. പെട്രോള്‍, ഡീസല്‍ വില അനിയന്ത്രിതമയി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. വിലക്കയറ്റം അപകടകരമായ രീതിയില്‍ എത്തിയിരിക്കുകയാണെന്ന് എം എം ഹസന്‍ ചൂണ്ടിക്കാട്ടി.