മസ്‌കത്ത്: റോയല്‍ ഒമാന്‍ പോലീസിന്റെ ആഭിമുഖ്യത്തില്‍ ഗതാഗത സുരക്ഷാ പ്രദര്‍ശനത്തിന് ഒമാന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ തുടക്കമായി. 100ല്‍ ഏറെ പ്രദര്‍ശകരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ദ്വിദിന പരിപാടി മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ മുഹ്‌സിന്‍ അല്‍ ശൈഖ് ഉദ്ഘാടനം ചെയ്തു. ഗതാഗത സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി നൂതന ഉത്പന്നങ്ങളാണ് പ്രദര്‍ശകര്‍ അവതരിപ്പിക്കുന്നത്. മുതിര്‍ന്നവരിലും കുട്ടികളിലും അവബോധം സൃഷ്ടിക്കാനുള്ള ഇന്ററാക്റ്റീവ് പരിപാടികള്‍ ആകര്‍ഷണീയമാണ്.
ആര്‍.ഒ.പിയുടെ ലക്ഷ്യമായ അപകട രഹിതം എന്ന സന്ദേശം പ്രസരിപ്പിക്കുന്നതാണ് പ്രദര്‍ശനം. സ്പീഡ് റഡാര്‍ മുതലുള്ള ഗതാഗത സുരക്ഷാ ഉപകണങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. കുട്ടികളില്‍ അവബോധം സൃഷ്ടിക്കാനുള്ള പ്രത്യേക വിഭാഗത്തില്‍ ചെറുകാറുകളില്‍ പരിശീലനം നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.