Connect with us

More

സ്വാശ്രയ പ്രതിസന്ധി,നിയമസഭയില്‍ പ്രതിപക്ഷ വാക്കൗട്ട്

Published

on

 
തിരുവനന്തപുരം: സ്വാശ്രയമെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ മാനേജുമെന്റുകളുമായി ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഈ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഉന്നയിച്ച അടിയന്തരപ്രമേയ ചര്‍ച്ചക്ക് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സഭ വിട്ടത്. പ്രതിപക്ഷത്തിന്റെ ആരോപണം നിഷേധിച്ച ആരോഗ്യമന്ത്രി കെ.കെ.ശൈലജ, പ്രവേശന നടപടികള്‍ ഈ മാസം 31 നകം പൂര്‍ത്തിയാക്കുമെന്നും അറിയിച്ചു. ആദ്യഘട്ട അലോട്ട്‌മെന്റ് നടപടികള്‍ 90 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി നീറ്റ് ലിസ്റ്റില്‍ നിന്നാണ് അപേക്ഷകരെ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം സംസ്ഥാന ലിസ്റ്റില്‍ നിന്നാണ് പ്രവേശനം നടത്തി വന്നത്. നീറ്റ് ലിസ്റ്റില്‍ നിന്നായതിനാല്‍ മുഴുവന്‍ സീറ്റിലേക്കും അലോട്ട്‌മെന്റ് നടത്താന്‍ സര്‍ക്കാറിന് അധികാരമുണ്ട്. എന്നാല്‍ ഫീസ് വിഷയത്തില്‍ കോടതി ക്രോസ് സബ്‌സിഡി അനുവദിക്കുന്നില്ല. യു.ഡി.എഫ് മുന്നോട്ടുവെച്ച 50:50 എന്ന അനുപാതമാണ് ഈ സര്‍ക്കാറും പിന്തുടരുന്നത്. 50 ശതമാനം വിദ്യാര്‍ത്ഥികളില്‍ നിന്നും ഉയര്‍ന്ന ഫീസ് ഈടാക്കി ബാക്കി 50 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവില്‍ പഠിക്കാന്‍ അവസരമൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇതനുസരിച്ച് സര്‍ക്കാര്‍ സ്വകാര്യസ്വാശ്രയ മാനേജുമെന്റുകളുമായി ചര്‍ച്ച നടത്തിയെങ്കിലും അവര്‍ വന്‍ഫീസ് വര്‍ധനയാണ് ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ഫീസ് നിര്‍ണയം ഫീസ് റഗുലേറ്ററി കമ്മിറ്റിക്ക് വിടുകയും കമ്മിറ്റി തീരുമാനിച്ച ഫീസ് ഈടാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ 9 മെഡിക്കല്‍ കോളജ് മാനേജുമെന്റുകള്‍ സര്‍ക്കാറുമായി ധാരണയിലെത്തി. മൂന്നു കോളജുകള്‍ കരാര്‍ ഒപ്പിടാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
മെഡിക്കല്‍ കോഴ്‌സിലേക്ക് അലോട്ട്‌മെന്റ് നടപടികള്‍ കൃത്യസമയത്ത് നടത്താതെ സ്വാശ്രയമാനേജുമെന്റുകള്‍ക്ക് സ്‌പോട്ട് അഡ്മിഷനിലൂടെ ഇഷ്ടക്കാരെ തിരുകിക്കകയറ്റാന്‍ സര്‍ക്കാര്‍ അവസരമൊരുക്കുകയാണെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവസരിപ്പിച്ച വി.എസ് ശിവകുമാര്‍ പറഞ്ഞു. എത്രയാണ് ഫീസെന്നോ ആര്‍ക്ക് എവിടെ പ്രവേശനം കിട്ടുമെന്നോ അറിയാത്ത അവസ്ഥയാണ്. വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമോയെന്ന് രക്ഷിതാക്കളും ആശങ്കയിലാണ്.
ഉയര്‍ന്ന റാങ്ക് നേടിയ കുട്ടികള്‍ സര്‍ക്കാറിന്റെ അലംഭാവം മൂലം കനത്ത തുക ഫീസായി നല്‍കി പഠിക്കേണ്ട അവസ്ഥയാണ്. ക്രോസ് സബ്‌സിഡി അനുവദിക്കില്ല എന്ന സുപ്രീം കോടതി വിധിയുള്ളപ്പോഴും ഒരേ കോഴ്‌സിന് വ്യത്യസ്ത ഫീസ് നല്‍കേണ്ടി വരികയാണ്. പാവപ്പെട്ട കുട്ടികള്‍ക്ക് പ്രവേശനം നേടാനും കഴിയുന്നില്ല. ഇത്തരക്കാര്‍ക്ക് പഠിക്കാന്‍ സര്‍ക്കാര്‍ മെരിറ്റ് സ്‌കോളര്‍ഷിപ്പ് സ്‌കീം തുടങ്ങണമെന്നും ഇവരില്‍ നിന്ന് ബോണ്ട് വാങ്ങി പഠിച്ചിറങ്ങുന്നവരെ സര്‍ക്കാര്‍ ആസ്പത്രികള്‍ക്ക് പ്രയോജനപ്പെടുത്താനാകുമെന്നും ശിവകുമാര്‍ പറഞ്ഞു.
സ്വാശ്രയപ്രവേശന പ്രതിസന്ധിക്ക് ഉത്തരവാദിയായ കെ.കെ ശൈലജയെ മാറ്റി മറ്റാരെയെങ്കിലും ആരോഗ്യവകുപ്പ് ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാക്കൗട്ട് പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. 85 ശതമാനം സീറ്റിലും സര്‍ക്കാറിന് അലോട്ട്‌മെന്റ് നടത്താമെന്നിരിക്കെ സര്‍ക്കാര്‍ നാലു മാസമാണ് പാഴാക്കിയത്. സ്വാശ്രയമെഡിക്കല്‍ പ്രവേശനം സംബന്ധിച്ച ഓര്‍ഡിനന്‍സ് മൂന്നു തവണ ഇറക്കേണ്ടി വന്നു. തെറ്റുന്തോറും തിരുത്തുകയും തിരുത്തുന്തോറും തെറ്റുകയും ചെയ്യുന്ന ആരോഗ്യമന്ത്രിയാണ് കേരളത്തിന്റേതെന്നും രമേശ് പറഞ്ഞു.
പ്രതിപക്ഷ കക്ഷി നേതാക്കളായ അനൂപ് ജേക്കബ്, പി.ജെ.ജോസഫ്, ഒ.രാജഗോപാല്‍ എന്നിവരും പ്രസംഗിച്ചു.

kerala

നെല്ലിൻറെ താങ്ങുവില: വർധിപ്പിച്ചത് കേരളം കുറയ്ക്കുന്നു

സംസ്ഥാനസർക്കാർ നൽകുന്ന 7. 80 രൂപയിൽ നിന്ന് 1 .30 രൂപ കുറച്ച് 6.50 രൂപയാക്കാൻ ആണ് നീക്കം

Published

on

നെല്ലിന് കേന്ദ്രസർക്കാർ അടുത്തിടെ വർധിപ്പിച്ച താങ്ങുവില സംസ്ഥാനസർക്കാർ ഇടപെട്ട് കുറയ്ക്കാൻ നീക്കം .നിലവിൽ 28 .40 രൂപയാണ് നെല്ലിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്ന് നൽകിവരുന്നത്. ഓരോ വർഷവും വർദ്ധിപ്പിച്ചാണ് ഈ വിലയിലേക്ക് എത്തിയത്. 20. 40 രൂപ ആണ് കേന്ദ്രസർക്കാർ തരുന്നത്.

7. 80 രൂപ കേരള സർക്കാരിന്റെതും. ഇതിൽ ഈ വർഷം 1. 30 രൂപയാണ് കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചത്. ഈ വർഷം ഇതോടെ 29 . 70 രൂപയായി നെല്ലിൻറെ വില വർദ്ധിക്കും .
എന്നാൽ കേരള സർക്കാർ 28 40 രൂപ ആയി തന്നെ നിലനിർത്തി തങ്ങളുടെ വിഹിതം കുറയ്ക്കാനാണ് നീക്കം. സംസ്ഥാനസർക്കാർ നൽകുന്ന 7. 80 രൂപയിൽ നിന്ന് 1 .30 രൂപ കുറച്ച് 6.50 രൂപയാക്കാൻ ആണ് നീക്കം.

കഴിഞ്ഞ വിളയിൽ സംഭരിച്ച നെല്ലിൻറെ തുക ഇനിയും കൊടുത്തു തീർക്കാനിരിക്കെയാണ് സർക്കാരിന്റെ ഈ നടപടി. പാലക്കാട്ട് അടക്കമുള്ള നെൽ കർഷകർ മാസങ്ങളായി പ്രക്ഷോഭത്തിലാണ്. വീണ്ടും കുറവു വരുത്തുക വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തിയാവും ഫലം. ഈ വർഷത്തെ നെല്ല് സംഭരണം കൊയ്ത്ത് ആരംഭിച്ചിട്ടും എപ്പോൾ തുടങ്ങുമെന്ന് ഇതുവരെയും വ്യക്തവും അല്ല. ഇതിനിടെയാണ് 1 30 രൂപ കുറയ്ക്കാൻ ശ്രമം .കഴിഞ്ഞവർഷവും കേന്ദ്രസർക്കാർ വർധിപ്പിച്ച തുക കേരള സർക്കാർ 80 പൈസയോളം കുറച്ചിരുന്നു.

Continue Reading

kerala

ഷാരോണ്‍ വധക്കേസ്: നിര്‍ണായക ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് പ്രതികള്‍; ഹൈക്കോടതി ഇന്ന് പരിഗണിക്കും

കുറ്റകൃത്യം നടന്നത് കേരളത്തിലെ കോടതിയുടെ പരിധിയിലല്ലെന്നും വിചാരണ നടത്താനുള്ള അധികാരം തമിഴ്‌നാട്ടിലെ കോടതിക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി

Published

on

ഷാരോണ്‍ വധക്കേസില്‍ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മ അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹരജി ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. അപേക്ഷ കീഴ്‌ക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കുറ്റകൃത്യം നടന്നത് കേരളത്തിലെ കോടതിയുടെ പരിധിയിലല്ലെന്നും വിചാരണ നടത്താനുള്ള അധികാരം തമിഴ്‌നാട്ടിലെ കോടതിക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാരന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. അപേക്ഷ കീഴ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈകോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 14നാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. തമിഴ്‌നാട് പളുകലിലുള്ള വീട്ടില്‍ വെച്ച് ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കുകയായിരുന്നു.

Continue Reading

india

സിഖ് തീവ്രവാദിയുടെ വധം: വിവരം നൽകിയത് അമേരിക്ക

ഇരുരാജ്യങ്ങളും ഓരോ നയതന്ത്രപ്രതിനിധികളെ പുറത്താക്കുകയും ഇന്ത്യ കാനഡക്കാർക്ക് വിസ നിഷേധിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് അമേരിക്കയിൽ നിന്ന് ന്യൂയോർക്ക് ടൈംസ് ദിനപത്രം ഈ വിവരം വെളിപ്പെടുത്തിയത്

Published

on

കാനഡയിൽ സിഖ് തീവ്രവാദി നിജ്ജാർ കൊല്ലപ്പെട്ടതിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആദ്യം വിവരം അറിയിച്ചത് അമേരിക്കൻ അന്വേഷണസംഘടന .കാനഡയാണ് ഇന്ത്യയ്ക്കെതിരെ പ്രസ്താവന നടത്തിയത്. ഇതിൽ ശക്തമായി ഇന്ത്യ പ്രതിഷേധിച്ചിരുന്നു .എന്നാൽ അമേരിക്കയാണ് വിവരം നൽകിയത് എന്ന് ഇതോടെ വ്യക്തമായി.

അമേരിക്ക ഇന്ത്യയുടെ നടപടിയെ ഗൗരവതരം എന്ന് വിശേഷിപ്പിച്ചിരുന്നു. ഇരുരാജ്യങ്ങളും ഓരോ നയതന്ത്രപ്രതിനിധികളെ പുറത്താക്കുകയും ഇന്ത്യ കാനഡക്കാർക്ക് വിസ നിഷേധിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് അമേരിക്കയിൽ നിന്ന് ന്യൂയോർക്ക് ടൈംസ് ദിനപത്രം ഈ വിവരം വെളിപ്പെടുത്തിയത്.

Continue Reading

Trending