ദക്ഷിണാഫ്രിക്കകെതിരായ ഏകദിന പരമ്പരയിലും ഇന്ത്യക്ക് തോല്‍വി.  പരാജയത്തോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും ദക്ഷിണാഫ്രിക്ക തൂത്തുവാരി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 288 റണ്‍സ് വെറും 4 റണ്‍സ് അകലെയാണ് ഇന്ത്യ കൈവിട്ടത്. ബാറ്റിങ്ങിനെത്തിയ  ഇന്ത്യ 49.2 ഓവറില്‍ ലക്ഷ്യം കാണാത്തെ എല്ലാവരും പുറത്തായി. ആദ്യം ബാറ്റ് വീഷിയ ദക്ഷിണാഫ്രിക്ക ക്വിന്‍ണ്‍ ഡി കോക്കിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് 287 റണ്‍സ് നേടിയത്. 52 റണ്‍സുമായി റാസി വാന്‍ ദുസനും 39 റണ്‍സുമായി ഡാവിഡ് മിലറും ടീമിന് പിന്തുണ നല്‍കി. ഒടുവില്‍ 49.5 ഓവറില്‍ നിന്ന് 287 റണ്‍സ് നേടിയാണ് ദക്ഷിണാഫ്രിക്ക ഡഗ് ഔട്ടിലേക്ക് മടങ്ങിയത്.

ഇന്ത്യക്ക് വേണ്ടി ശിഖര്‍ ധവാനും(61) വിരാട് കോഹ്‌ലി(65) ചേര്‍ന്നാണ് മികച്ച നിലയില്‍ ടീമിനെ എത്തിച്ചത്. ഇന്ത്യയുടെ കയ്യിലായിരുന്ന കളി ദീപക് ചഹാര്‍ (54)  പുറത്തായതിന് പിന്നാലെ മാറി മറഞ്ഞു.  ജയത്തിന് 9 റണ്‍സ് അകലെയായിരുന്നു ചഹാര്‍ മടങ്ങിയത്.  ദീപക് ചഹാറും ബുംറയുമാണ് ടീമിന് അവസാന നിമിഷം പ്രതീക്ഷ നല്‍കിയത്. തോല്‍ക്കുമെന്നൊരു ഘട്ടത്തില്‍ നിന്നാണ് ബുംറയും ചഹാറുേം ചേര്‍ന്ന് 54 റണ്‍സിന്റെ കൂട്ടുകെട്ടിന് വഴിയൊരുക്കിയത്.  സൂര്യകുമാര്‍ യാദവും(39) ശ്രേയസ് അയ്യരും(26) നേടിയിരുന്നു. ഇരുവരും പുറത്താകലിന്  പിന്നാലെയാണ് അപകടം ആരംഭിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എന്‍ഗിഡി, പെഹ്ലുക്വായോ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി ഇന്ത്യയെ വരിഞ്ഞുമുറുക്കി.

നേരത്തെ ടെസ്റ്റ് പരമ്പരയും ഇന്ത്യക്ക് നഷ്ടമായിരുന്നു. ആദ്യ മത്സരം വിജയിച്ച ശേഷം 2 ടെസ്റ്റും പരാജയപ്പെട്ടാണ് ഇന്ത്യ പരമ്പര കൈവിട്ടത്.